
യോഗ ഏഷ്യന്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തണമെന്ന് പിടി ഉഷ
കായികരംഗത്തെ വലിയ മത്സരങ്ങളില്‍ യോഗ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യ നേതൃത്വം നല്‍കേണ്ടതുണ്ട്.

ന്യൂഡല്‍ഹി:ഏഷ്യന്‍ ഗെയിംസില്‍ യോഗ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് പ്രസിഡന്റ് പിടി ഉഷ. ശാരീരികവും മാനസികവുമായ ആരോഗ്യം വളര്‍ത്തുന്ന യോഗ ഏഷ്യന്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ പ്രസിഡന്റ് രാജ രണ്‍ധീര്‍ സിങിന് പിടി ഉഷ കത്തയച്ചു. ഒരു കായിക വിനോദമെന്ന നിലയില്‍ യോഗ ഉള്‍പ്പെടുത്തുകയെന്നത് എല്ലാവരെയും ആകര്‍ഷിക്കുന്നതായിരിക്കുമെന്ന് ഉഷ കത്തില്‍ പറയുന്നു.
ഖേലോ ഇന്ത്യ ഗെയിംസിന്റെ ഭാഗമായിരുന്നു യോഗ. അതിന്റെ വിജയം കണ്ട് ഗോവയിലെ ദേശീയ ഗെയിംസ് സംഘാടകര്‍ പരിപാടിയുടെ ഭാഗമായി മല്ലഖംഭയും യോഗയും ഉള്‍പ്പെടുത്തിയിരുന്നതായും ഉഷ പറഞ്ഞു.ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സിലും യോഗ ഉള്‍പ്പെടുത്താന്‍ തയ്യാറാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പിടി ഉഷ പറഞ്ഞു.
ലോകമാകെ ജൂണ്‍ 21ന് പത്താം അന്താരാഷ്ട്രയോഗാദിനം ആഘോഷിച്ചു. വലിയ സ്വീകാര്യതയാണ് യോഗയ്ക്ക് ലഭിക്കുന്നത്. കായികരംഗത്തെ വലിയ മത്സരങ്ങളില്‍ യോഗ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യ നേതൃത്വം നല്‍കേണ്ടതുണ്ട്. യോഗയുടെ ആത്മീയ ഭവനം എന്ന നിലയില്‍ ഈ കായിക ഇനം ഏഷ്യന്‍ ഗെയിംസിലും അവസാനം ഒളിമ്പിക്സിലും ഉള്‍പ്പെടുത്താന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും പിടി ഉഷ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഏഷ്യന്‍ ഗെയിംസില്‍ യോഗ ഉള്‍പ്പെടുത്തണമെന്ന ആയത്തെ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ സ്വാഗതം ചെയ്തതായും യോഗയെ ഏഷ്യന്‍ ഗെയിംസിന്റെ ഭാഗമാക്കുന്നതോടെ ഒളിമ്പിക്സിലേക്കുള്ള ഉള്‍പ്പെടുത്താനുള്ള ആദ്യ ചുവടുവെയ്പ്പായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞെന്നും ഉഷ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ




