
കോർട്ടിൽ തമ്മിലടിച്ച് സിന്ധുവും മരിനും; സംഘർഷം, വാക്പോര് (വീഡിയോ)
അംപയർ ഇടക്കിടെ താക്കിതും നൽകി. ഒടുവിൽ മഞ്ഞ കാർഡ് വരെ ഇരു താരങ്ങൾക്കു നേരെ അംപയർ ഉയർത്തി

ഒഡൻസ്: ഡെൻമാർക് ഓപ്പൺ ബാഡ്മിന്റൺ സെമി പോരാട്ടത്തിനിടെ ഇന്ത്യയുടെ പിവി സിന്ധുവും സ്പെയിനിന്റെ കരോലിന മരിനും തമ്മിൽ വാക്കു തർക്കം. മത്സരം തുടങ്ങിയതു മുതൽ ഇരു താരങ്ങളും തമ്മിൽ തർക്കവും തുടങ്ങ
അംപയർ ഇടക്കിടെ താക്കിതും നൽകി. ഒടുവിൽ മഞ്ഞ കാർഡ് വരെ ഇരു താരങ്ങൾക്കു നേരെ അംപയർ ഉയർത്തി.
ആദ്യ ഗെയിം മുതൽ വാക് പോരും തുടങ്ങി. ആദ്യ ഗെയിം നടക്കുന്നതിനിടെ പോയിന്റുകൾ സ്വന്തമാക്കിയപ്പോൾ ഉച്ചത്തിലുള്ള ആഘോഷമായിരുന്നു മരിൻ നടത്തിയത്. ഇതോടെ അംപയർ താരത്തെ താക്കീതു ചെയ്തു. അതും രണ്ട് തവണ.
Carolina Marin and Pusarla V. Sindhu put up a fight for a finals spot.#BWFWorldTour #DenmarkOpen2023 pic.twitter.com/hdCbWKz8H2
â BWF (@bwfmedia) October 21, 2023
രണ്ടാം സെറ്റിൽ സിന്ധു തിരിച്ചടിച്ചു വിജയിച്ചതോടെ വാക് പോരും ശീതസമരവും മൂർധന്യത്തിലായി. സർവെടുക്കാൻ സിന്ധു വൈകിയതോടെ താരത്തിനു നേരയും അംപയർ താക്കീതുമായി എത്തി.
ഇതോടെ അംപയർക്കു നേരയും സിന്ധു കയർത്തു. മരിനോടു ഒച്ച വയ്ക്കരുതെന്നു പറഞ്ഞിട്ട് അവർ അനുസരിച്ചിട്ടില്ല. അക്കാര്യം താങ്കൾ ആദ്യം ചോദിക്കു. അപ്പോഴേക്കും ഇതു ശരിയക്കാം എന്നായിരുന്നു സിന്ധുവിന്റെ മറുപടി.
അതിനിടെ സിന്ധുവിന്റെ കോർട്ടിൽ വീണ ഷട്ടിൽ എടുക്കാൻ മരിൻ ശ്രമിച്ചതോടെ സംഘർഷം കൂടുതൽ രൂക്ഷമായി. തർക്കം കൈയാങ്കളിയിലേക്കു നീങ്ങുമെന്നു തോന്നിയ ഘട്ടമെത്തിയപ്പോൾ അംപയർ രണ്ട് പേരെയും വിളിച്ചു വരുത്തി മഞ്ഞ് കാർഡ് കാണിച്ചു. സിന്ധുവിന്റെ കോർട്ടിൽ ഷട്ടിൽ എടുക്കാൻ വരരുതെന്നു അംപയർ മരിനോടു പറഞ്ഞു.
മത്സര ശേഷം സാമൂഹിക മാധ്യമങ്ങളിലൂടെ ഇരുവരും വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തി. പ്രശ്നങ്ങൾ പറഞ്ഞു തീർക്കുകയും ചെയ്തു. ഇരുവരും തമ്മിൽ കളത്തിനു പുറത്ത് വലിയ സുഹൃത്തുക്കളാണ്. നല്ല സുഹൃത്തുക്കൾ തമ്മിൽ ഇങ്ങനെ പെരുമാറിയതാണ് ബാഡ്മിന്റൺ ആരാധകരെ സത്യത്തിൽ അമ്പരപ്പിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കേരളത്തിന് എയിംസ് അനുവദിക്കാതിരിക്കാൻ സുരേഷ് ഗോപിയുടെ ശ്രമം; കെ മുരളീധരൻ
ബിജെപിയെ എതിര്‍ക്കുന്നവരെ തിരഞ്ഞുപിടിച്ചു തോല്‍പ്പിച്ചു; പിണറായി സര്‍ക്കാരിനെയും വീഴ്ത്തി; മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്ന് അഭിജിത് ദീപ്കെ

തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിങ്ങിൽ അവസരം; ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

ഇന്നലെ വരെ ഈ മീമുകളൊക്കെ കണ്ട് പൊട്ടിച്ചിരിച്ചു, പക്ഷേ ഇന്ന്...; ജെൻ സിയുടെ സ്വന്തം 'മീം സ്റ്റാർ'

Related News

കേരളത്തിന് എയിംസ് അനുവദിക്കാതിരിക്കാൻ സുരേഷ് ഗോപിയുടെ ശ്രമം; കെ മുരളീധരൻ

ബിജെപിയെ എതിര്‍ക്കുന്നവരെ തിരഞ്ഞുപിടിച്ചു തോല്‍പ്പിച്ചു; പിണറായി സര്‍ക്കാരിനെയും വീഴ്ത്തി; മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്ന് അഭിജിത് ദീപ്കെ
