ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ആഭ്യന്തര കലഹം? വിന്‍ഡീസിനെതിരെ കളിക്കാന്‍ വിസമ്മതിച്ച് ഡികോക്ക്

ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ആഭ്യന്തര കലഹം? വിന്‍ഡീസിനെതിരെ കളിക്കാന്‍ വിസമ്മതിച്ച് ഡികോക്ക്

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:50 am IST
Edited by :migrator


ദുബായ്: ടി20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തിനുള്ള ദക്ഷിണാഫ്രിക്കയുടെ അന്തിമ ഇലവനില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും ഫോമിലുള്ള താരവുമായി ക്വിന്റണ്‍ ഡികോക്ക് വലിയ അഭ്യൂഹങ്ങള്‍ക്കാണ് തുടക്കമിട്ടത്. താരം വ്യക്തിപരമായ കാരണങ്ങളാല്‍ പിന്‍മാറിയെന്നാണ് ഒദ്യോഗിക ഭാഷ്യം. എന്നാല്‍ ടീമിലെ ആഭ്യന്തര കലഹമാണ് പിന്‍മാറ്റത്തിന് കാരണമെന്ന തരത്തിലാണ് ചര്‍ച്ചകള്‍ കൊഴുക്കുന്നത്. 

ഡികോക്ക് വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുന്നതായി ടോസ് വേളയില്‍ നായകന്‍ ടെംബ ബവുമ വ്യക്തമാക്കുകയായിരുന്നു. ഡിക്കോക്കിന് പകരം റീസ ഹെന്‍ഡ്രിക്സാണ് പ്ലേയിങ് ഇലവനിലെത്തിയത്. ഓസീസിനോട് തോറ്റ കഴിഞ്ഞ മത്സരത്തില്‍ നിന്ന് ടീമിലെ ഏക മാറ്റവും ഡി കോക്കിന്റെ അസാന്നിധ്യമാണ്. 

വിഷയത്തില്‍ ഓസീസ് മുന്‍ ഓള്‍റൗണ്ടറും കമന്റേറ്ററുമായ ഷെയ്ന്‍ വാട്സന്റെ പ്രതികരണമാണ് അഭ്യൂഹങ്ങള്‍ ചൂടുപിടിപ്പിച്ചത്. 'വലിയ ഞെട്ടല്‍, എന്തോ ആഭ്യന്തര പ്രശ്നം ദക്ഷിണാഫ്രിക്കന്‍ ടീമില്‍ പുകയുന്നുണ്ട്' എന്നായിരുന്നു ടോസിന് പിന്നാലെ വാട്‌സന്‍ പ്രതികരിച്ചത്.
 

News Now