
കുടുംബത്തില്‍ മെഡിക്കല്‍ എമര്‍ജന്‍സി; മൂന്നാം ടെസ്റ്റില്‍ നിന്നും അശ്വിന് മടങ്ങി
രോഗിയായ അമ്മയുടെ ചികിത്സാര്‍ഥമാണ് അശ്വിന് ചെന്നൈയിലേക്ക് മടങ്ങിയത്.
ചെന്നൈ: കുടുംബത്തിലുണ്ടായ മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് സ്പിന്നര്‍ ആര് അശ്വിന് രാജ്കോട്ടില്‍ നിന്നു ചെന്നൈയിലേക്കു മടങ്ങി. ഇന്നലെ രാത്രി വൈകിയാണ് അശ്വിന് മൂന്നാം ടെസ്റ്റില്‍ നിന്നു പിന്മാറിയതായി ബിസിസിഐ അറിയിച്ചത്. രോഗിയായ അമ്മയുടെ ചികിത്സാര്‍ഥമാണ് അശ്വിന് ചെന്നൈയിലേക്ക് മടങ്ങിയത്.
'രവിചന്ദ്രന്‍ അശ്വിന് ടെസ്റ്റ് ടീമില്‍ നിന്ന് പിന്മാറി, കുടുംബത്തിലുണ്ടായ ഒരു മെഡിക്കല്‍ അത്യാഹിതം കാരണം ഉടനടി അതിന് അനുമതി നല്കി. വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡും (ബിസിസിഐ) ടീമും അശ്വിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നു' ബിസിസിഐയുടെ പ്രസ്താവനയില്‍ പറഞ്ഞു.
R Ashwin withdraws from the 3rd India-England Test due to family emergency.
— BCCI (@BCCI) February 16, 2024
In these challenging times, the Board of Control for Cricket in India (BCCI) and the team fully supports Ashwin.https://t.co/U2E19OfkGR
പരിക്കുകളില്ലാതെ കളിക്കാരന് പിന്മാറുന്നതിനാല് ഇന്ത്യക്ക് പകരക്കാരനില്ലാതെ കളിക്കേണ്ടി വരും. മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം കളി ആരംഭിച്ചപ്പോള്‍ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് എന്ന നിലയിലാണ് റണ്‍സ് നേടിയിട്ടുണ്ട്. ജോ റൂട്ടിന്റെയും ബെയര്‍സ്റ്റോയുടെയും വിക്കറ്റുകളാണ് നഷ്ടമായത്. ബുമ്രയ്ക്കും കുല്‍ദീപ് യാദവിനുമാണ് വിക്കറ്റ്. നേരത്തെ ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 445 റണ്‍സാണെടുത്തത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രണ്ടാംദിനം അശ്വിന് ഓപ്പണര്‍ സാക് ക്രൗളിയെ പുറത്താക്കിയതോടെയാണ് ടെസ്റ്റില്‍ 500 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും ലോകക്രിക്കറ്റിലെ ഒമ്പതാമനുമായത്. ഏറ്റവും വേഗത്തില്‍ 500 വിക്കറ്റിലെത്തുന്ന രണ്ടാമനുമായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്




