
News Now
മാധ്യമപ്രവര്ത്തകര്ക്കു നേരെ പൊലീസ് അതിക്രമം; സുപ്രീംകോടതിയെ സമീപിച്ച് കെയുഡബ്ല്യുജെ

വടകര എംഡിഎംഎ കേസ്: മുഖ്യപ്രതി പിടിയില്; മലബാറിലെ മൊത്തവിതരണക്കാരനെന്ന് പൊലീസ്

ലിയോ പതിനാലാമന് മാര്പാപ്പയ്ക്ക് ശ്വാസകോശ അര്ബുദം സ്ഥിരീകരിച്ചു

കാത്തിരുന്ന പണം വന്നുചേരും. വരുമാനത്തിനുള്ള നല്ലൊരു മാര്ഗ്ഗം കണ്ടെത്തും

അബുദാബി: ട്വന്റി20 ലോകകപ്പില് ബംഗ്ലാദേശ് ബാറ്റിങ് നിരയെ തകര്ത്ത് സൗത്ത് ആഫ്രിക്കന് ബൗളര്മാര്. 34 റണ്സിലേക്ക് എത്തിയപ്പോഴേക്കും ബംഗ്ലാദേശിന്റെ അഞ്ച് മുന്നിര ബാറ്റ്സ്മാന്മാരും കൂടാരം കയറി. 11 ഓവര് പിന്നിടുമ്പോള് ആറ് വിക്കറ്റ് നഷ്ടത്തില് 45 എന്ന നിലയിലാണ് ബംഗ്ലാദേശ്.
തന്റെ ആദ്യ മൂന്ന് ഓവറിലേക്ക് എത്തിയപ്പോള് തന്നെ റബാഡ മൂന്ന് വിക്കറ്റ് വീഴ്ത്തി കഴിഞ്ഞു. 12 റണ്സിന് ഇടയിലാണ് ബംഗ്ലാദേശിന്റെ അഞ്ച് വിക്കറ്റുകള് വീണത്. ഓപ്പണര് ലിറ്റന് ദാസ് മാത്രമാണ് അല്പ്പമെങ്കിലും പിടിച്ചു നില്ക്കാന് ശ്രമിച്ചത്. സൗത്ത് ആഫ്രിക്കന് പേസര്മാരുടെ ആക്രമണത്തിന് പിന്നാലെ വന്ന സ്പിന്നര് ശംസിയും വിക്കറ്റ് വീഴ്ത്തി.
Magical from Shamsi
â T20 World Cup (@T20WorldCup) November 2, 2021
Liton Das is gone for 24 as he is trapped in front of the stumps. #T20WorldCup | #SAvBAN | https://t.co/ahwmbzGcK2 pic.twitter.com/3kFm288gia
റബാഡ മൂന്ന് വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ നോര്ജെയും പ്രെടോറിയസും ഒരു വിക്കറ്റ് വീഴ്ത്തി. ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സൗമ്യ സര്ക്കാരും മുഷ്ഫിഖര് റഹീമും അഫിഫ് ഹൊസെയ്നും പൂജ്യത്തിനാണ് മടങ്ങിയത്. മഹ്മദുള്ള മൂന്ന് റണ്സ് എടുത്തും കൂടാരം കയറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



