
News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

റാവല്പിണ്ടി;ചാംപ്യന്സ് ട്രോഫിയില് നിര്ണായകമത്സരത്തില് ബംഗ്ലാദേശിനെ വീഴ്ത്തി ന്യൂസിലന്ഡിന് 5 വിക്കറ്റ് ജയം. ബംഗ്ലാദേശ് ഉയര്ത്തിയ 237 റണ്സ് വിജയലക്ഷ്യം 46.1 ഓവറില് അഞ്ച് വിക്കറ്റ് നഷ്ടത്തില് ന്യൂസിലന്ഡ് മറികടന്നു. രചിന് രവീന്ദ്രയുടെ സെഞ്ച്വറി കരുത്തിലാണ് കിവീസ് ജയം. ജയത്തോടെ ഗ്രൂപ്പ് എ യില് നിന്ന് ഇന്ത്യക്കൊപ്പം ന്യൂസിലന്ഡും സെമിയിലെത്തി.
മറുപടി ബാറ്റിങ്ങില് ന്യൂസിലന്ഡിന് തുടക്കത്തില് തന്നെ തിരിച്ചടിയേറ്റു. ആദ്യ ഓവറില് ഹീറോ വില് യങ്ങിനെ നഷ്ടമായി. താരം ഡക്കായി പുറത്തുപോയതിന് പിന്നാലെ കെയിന് വില്ല്യംസണും മടങ്ങി. അഞ്ച് റണ്സ് മാത്രമാണ് താരം നേടിയത്. അതോടെ കിവീസ് 15-2 എന്ന നിലയിലേക്ക് വീണു.എന്നാല് മൂന്നാം വിക്കറ്റില് ഒന്നിച്ച ഡെവോണ് കോണ്വേയും രചിന് രവീന്ദ്രയും കിവീസിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ടീം സ്കോര് 72-ല് നില്ക്കേ കോണ്വേ(30) പുറത്തായി.
ടോം ലാഥവുമൊത്ത് സ്കോറങ് വേഗം കൂട്ടി രചിന് മികച്ച ഇന്നിങ്സ് പുറത്തെടുത്തു. 105 പന്ത് നേരിട്ട് രചിന് 112 റണ്സെടുത്ത് പുറത്തായെങ്കിലും ലാഥവും ഗ്ലെന് ഫിലിപ്സും ടീമിനെ വിജയത്തിനടുത്തെത്തിച്ചു. 55 റണ്സില് നില്ക്കേ ലാഥം റണ്ണൗട്ടായി. എന്നാല് ഫിലിപ്സും ബ്രേസ്വെല്ലും ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



