
News Now
'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള് നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

ഇഞ്ചിയും പച്ചമുളകും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

നാടിന് നോവായി വ്ലോഗർ ശിവത്തിൽ അനൂപിന്റെ മരണം; മദ്യലഹരിയിൽ കാറോടിച്ച ഡ്രൈവർ അറസ്റ്റിൽ

മെൽബൺ: 21 ഗ്രാൻഡ്സ്ലാമുകൾ നേടുന്ന ആദ്യ താരം എന്ന നേട്ടത്തിലേക്ക് എത്താൻ റാഫേൽ നദാലിന് ഇനി വേണ്ടത് ഒരു ജയം കൂടി. ഏഴാം സീഡായ ബെറെറ്റിനിയെ രണ്ട് മണിക്കൂറും 56 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിൽ വീഴ്ത്തി നദാൽ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ. സ്കോർ 6-3,6-2,3-6,6-3.
ആറാം തവണയാണ് നദാൽ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ കടക്കുന്നത്. 20 ഗ്രാൻഡ്സ്ലാമുകളിൽ നദാലിന്റെ പേരിലുള്ളത് ഒരു ഓസ്ട്രേലിയൻ ഓപ്പൺ കിരീടം മാത്രമാണ്. 2009ലാണ് നദാൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം ചൂടിയത്. രണ്ടാം സെമിയിൽ മെദ്വെദേവും സിറ്റ്സിപാസും തമ്മിലുള്ള മത്സരത്തിലെ വിജയിയാവും ഫൈനലിൽ നദാലിന്റെ എതിരാളി.
It's a sixth #AusOpen final for @RafaelNadal
â #AusOpen (@AustralianOpen) January 28, 2022
He outlasts Matteo Berrettini in a 6-3 6-2 3-6 6-3 thriller #AusOpen · #AO2022
: @wwos · @espn · @eurosport · @wowowtennis pic.twitter.com/UIbtfGbKvq
ജോക്കോവിച്ച് വിസ പ്രശ്നങ്ങളെ തുടർന്ന് മടങ്ങിയതും ലോക മൂന്നാം നമ്പർ താരം അലക്സാണ്ടർ സ്വെരേവ് നാലാം റൗണ്ടിൽ പുറത്തായതും നദാലിന്റെ വഴി എളുപ്പമാക്കുന്നു. 13 ഫ്രഞ്ച് ഓപ്പൺ കിരീടവും രണ്ട് വിംബിൾഡൺ കിരീടവും നാല് യുഎസ് ഓപ്പൺ കിരീടവുമാണ് നദാലിന്റെ അക്കൗണ്ടിലുള്ളത്. പരിക്കിന് ശേഷം കോർട്ടിൽ സജീവമായെത്തിയ നദാൽ ഓസ്ട്രേലിയൻ ഓപ്പണിൽ ആദ്യ റൗണ്ടിൽ ജിറോണിനെ തോൽപിച്ച് തുടങ്ങി. ഹാൻഫ്മാൻ, കച്ചനോവ് , മന്നാരിനോ, ഷാപ്പോവലോവ് എന്നിവരെല്ലാം നദാലിന് മുൻപിൽ വഴി മാറി. ഇനി മുൻപിൽ കലാശപ്പോരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


