ടെന്നീസ് ഇതിഹാസം റാഫേല്‍ നദാലിന് കോവിഡ്

ടെന്നീസ് ഇതിഹാസം റാഫേല്‍ നദാലിന് കോവിഡ്

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:52 am IST
Edited by :migrator

മാഡ്രിഡ്: സ്പാനിഷ് ടെന്നീസ് ഇതിഹാസം റാഫേല്‍ നദാലിന് കോവിഡ്. താരം തന്നെയാണ് തന്റെ പരിശോധനാ ഫലം പോസിറ്റീവായെന്ന് വെളിപ്പെടുത്തിയത്. കാല്‍പ്പാദത്തിന് പരിക്കേറ്റ് നാല് മാസമായി താരം വിശ്രമത്തിലായിരുന്നു.

പരിക്കില്‍ നിന്ന് മുക്തനായി പ്രദര്‍ശന ടെന്നീസ് പോരാട്ടത്തിനായി അബുദാബിയില്‍ കഴിഞ്ഞ ആഴ്ച നദാല്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

താനുമായി സമ്പര്‍ക്കം പുലര്‍ത്തിവര്‍ക്ക് വിവരം നല്‍കിയിട്ടുണ്ടെന്ന് നദാല്‍ ട്വിറ്ററിലിട്ട കുറിപ്പില്‍ വ്യക്തമാക്കി. കുവൈറ്റ്, അബുദാബി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു.

News Now