
സമര്‍ഥനാണ് രഹാനെ, ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നതിനെ പിന്തുണച്ച് സച്ചിന്‍
രഹാനെയുമായി സംസാരിച്ചതില്‍ നിന്ന് ഞാന്‍ മനസിലാക്കിയത് ബുദ്ധിമാനാണ് രഹാനെ എന്നാണ്
മുംബൈ: അവസാന മൂന്ന് ടെസ്റ്റുകളില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയെ നയിക്കാന്‍ ഇറങ്ങുന്ന രഹാനെയെ പിന്തുണച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ആക്രമണോത്സുകത നിറഞ്ഞ താരമാണ് രഹാനെ. എന്നാല്‍ രഹാനെയുടേത് നിയന്ത്രണ വിധേയമായ അഗ്രഷന്‍ ആണെന്ന് സച്ചിന്‍ പറഞ്ഞു.
രഹാനെയുമായി സംസാരിച്ചതില്‍ നിന്ന് ഞാന്‍ മനസിലാക്കിയത് ബുദ്ധിമാനാണ് രഹാനെ എന്നാണ്. അതിനൊപ്പം തന്നെ ബാലന്‍സ്ഡും ആണ്. കഠിനാധ്വാനം ചെയ്യുന്ന കളിക്കാരനാണ് രഹാനെ. ഒന്നും രഹാനെ വെറുതെ എടുക്കുന്നില്ല. നിങ്ങള്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട് എങ്കില്‍, ഒരുക്കങ്ങളില്‍ ആത്മാര്‍ഥത പുലര്‍ത്തുന്നുണ്ട് എങ്കില്‍, അതിന്റെ ഫലം ഉറപ്പായും ലഭിക്കും, സച്ചിന്‍ പറഞ്ഞു.
അവരുടെ കഴിവിനൊത്ത് ടീം ഒരുക്കങ്ങള്‍ നടത്തും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഫലം എന്താണ് എന്നതില്‍ ശ്രദ്ധ കൊടുക്കരുത്. ആ പ്രക്രീയയില്‍ ശ്രദ്ധിക്കുക. ഫലം പിന്നാലെ വരുമെന്നും ഇന്ത്യന്‍ ടീം അംഗങ്ങളോട് സച്ചിന്‍ പറയുന്നു. അഡ്‌ലെയ്ഡ് ടെസ്റ്റിനെ കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നത് എന്നാണ് രഹാനെ പ്രതികരിച്ചത്.
ഇപ്പോഴും ഞങ്ങളുടെ നായകന്‍ കോഹ് ലിയാണ്. ഇപ്പോള്‍ അഡ്‌ലെയ്ഡ് ടെസ്റ്റിനെ കുറിച്ചാണ് ചിന്തിക്കുന്നത്. കോഹ് ലി പോയതിന് ശേഷം അതിന് ശേഷമുള്ള കാര്യങ്ങള്‍ ആലോചിക്കാം. ഇപ്പോള്‍ എനിക്ക് ആദ്യ ടെസ്റ്റിനെ കുറിച്ചാണ് ചിന്ത എന്നും രഹാനെ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



