രഹാനെ, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ എന്നിവര്‍ക്ക് പരിക്ക്, രണ്ടാം ടെസ്റ്റ് കളിക്കില്ല; മുംബൈയില്‍ ടോസ് വൈകുന്നു
കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റിന് ഇടയിലാണ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് പരിക്കേറ്റത്
മുംബൈ: ന്യൂസിലാന്‍ഡിന് എതിരായ രണ്ടാം ടെസ്റ്റിന് മുന്‍പായി ഇന്ത്യക്ക് തിരിച്ചടി. മൂന്ന് കളിക്കാര്‍ പരിക്കിനെ തുടര്‍ന്ന് മുംബൈ ടെസ്റ്റില്‍ കളിക്കില്ല. അജിങ്ക്യാ രഹാനെ, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ എന്നിവര്‍ക്കാണ് പരിക്കേറ്റത് എന്ന് ബിസിസിഐ പ്രസ്താവനയില്‍ പറയുന്നു. മഴയെ തുടര്‍ന്ന് മുംബൈയില്‍ ടോസ് ഇടാന്‍ കഴിഞ്ഞിട്ടില്ല.
കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റിന് ഇടയിലാണ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് പരിക്കേറ്റത്. വലത് കയ്യിലാണ് ജഡേജയ്ക്ക് പരിക്കേറ്റത്. ഇടത് കയ്യിലെ ചെറുവിരലിനാണ് ഇഷാന്ത് ശര്‍മയ്ക്ക് പരിക്ക്. കാണ്‍പൂര്‍ ടെസ്റ്റിന് ഇടയിലാണ് ഇഷാന്തിനും പരിക്കേറ്റത്.
കാണ്‍പൂരില്‍ ഫീല്‍ഡ് ചെയ്യവെയാണ് രഹാനെയ്ക്ക് പരിക്കേറ്റത്
കാണ്‍പൂര്‍ ടെസ്റ്റിന്റെ അഞ്ചാം ദിനം ഫീല്‍ഡ് ചെയ്യവെയാണ് രഹാനെയ്ക്ക് പരിക്ക് പറ്റിയത്. ഇടത് കാലിലെ പേശികള്‍ക്കാണ് പരിക്ക്. പരിക്കില്‍ നിന്ന് തിരിച്ചെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് രഹാനെയേയും മുംബൈ ടെസ്റ്റില്‍ നിന്ന് മാറ്റി നിര്‍ത്തിയത് എന്ന് ബിസിസിഐ വ്യക്തമാക്കുന്നു.
മോശം ഫോമിനെ തുടര്‍ന്ന് രഹാനെയെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. കാണ്‍പൂര്‍ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും സ്കോര്‍ ഉയര്‍ത്തുന്നതില്‍ രഹാനെ പരാജയപ്പെട്ടു. ഇതോടെ കോഹ് ലി ടീമിലേക്ക് തിരിച്ചെത്തുമ്പോള്‍ രഹാനെയെ ടീമില്‍ നിന്ന് മാറ്റണം എന്ന മുറവിളിയാണ് ശക്തമായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബജറ്റ് വിഹിതം വെട്ടിക്കുറച്ചു; കോഴിക്കോട് പെരുവണ്ണാമൂഴി ബയോളജിക്കൽ പാർക്ക് പദ്ധതി പ്രതിസന്ധിയിൽ
ശ്രീശാന്ത്, അശ്വിൻ... റെക്കോർഡിൽ ഇനി 'പ്രിൻസ് യാദവും'; നിർണായകം '13 റൺസ്'!

മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം അകലെ; പാർക്കിങ് സൗകര്യത്തിന് റവന്യൂ ഭൂമിയില്ലെന്ന് റിപ്പോർട്ട്

പ്രതിഷ്ഠയേത് കൊലുവേത് എന്ന സംശയം; മേലാമുറി പെരിയ മാരിയമ്മൻ ക്ഷേത്രത്തിൽ വിസ്മയമൊരുക്കി പടുകൂറ്റൻ ബൊമ്മക്കൊലു



