
സെഞ്ചൂറിയന്‍ ടെസ്റ്റിലെ മികവ് തുണച്ചു; റാങ്കിങ്ങില്‍ മുന്നേറി രാഹുലും ബൂമ്രയും
സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിലെ മികച്ച ബാറ്റിങ്ങ് ആണ് രാഹുലിനെ തുണച്ചത്
ദുബായ്: ടെസ്റ്റ് റാങ്കിങ്ങില്‍ കെഎല്‍ രാഹുലും സ്റ്റാര്‍ പേസര്‍ ബൂമ്രയ്ക്കും മുന്നേറ്റം. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിലെ മികച്ച ബാറ്റിങ്ങ് ആണ് രാഹുലിനെ തുണച്ചത്.
18 സ്ഥാനങ്ങള്‍ മുന്പോട്ട് കയറിയ രാഹുല്‍ 31ാം റാങ്കിലെത്തി. ആദ്യ ടെസ്റ്റില്‍ സൗത്ത് ആഫ്രിക്കയെ ഇന്ത്യ 113 റണ്‍സിന് തോല്‍പ്പിച്ചപ്പോള്‍ ഒന്നാം ഇന്നിങ്സില്‍ ടീമിനെ തുണച്ചത് രാഹുലിന്റെ സെഞ്ചുറിയാണ്. മായങ്കിനൊപ്പം നിന്ന് ഓപ്പണിങ്ങില്‍ 117 റണ്‍സിന്റെ കൂട്ടുകെട്ടും രാഹുല്‍ കണ്ടെത്തി.
ഷമിക്കും ബൂമ്രയ്ക്കും നേട്ടം
മായങ്ക് അഗര്‍വാള്‍ ഒരു സ്ഥാനം മുകളിലേക്ക് കയറി. രഹാനെ രണ്ട് സ്ഥാനം മുകളിലേക്ക് കയറി 25ാം റാങ്കിലെത്തി. മൂന്ന് സ്ഥാനങ്ങള്‍ മുകളിലേക്ക് കയറിയാണ് ബൂമ്ര 9ാം സ്ഥാനത്ത് എത്തിയത്. മുഹമ്മദ് ഷമി രണ്ട് സ്ഥാനം മുകളിലേക്ക് കയറി 17ാം റാങ്കിലെത്തി. ആദ്യ ടെസ്റ്റില്‍ ബൂമ്ര രണ്ട് ഇന്നിങ്സിലുമായി അഞ്ച് വിക്കറ്റും ഷമി എട്ട് വിക്കറ്റുമാണ് വീഴ്ത്തിയത്.
Jasprit Bumrah into the top 10
â ICC (@ICC) January 5, 2022
Kagiso Rabada surges up
The pace duo make gains in the latest @MRFWorldwide ICC Menâs Test Player Rankings for bowling
Details https://t.co/VkBay1CqRn pic.twitter.com/uw0uOgRDQP
14ാം റാങ്കില്‍ സൗത്ത് ആഫ്രിക്കന്‍ നായകന്
സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗറും റാങ്കിങ്ങില്‍ മുന്നേറി. സെഞ്ചൂറിയനിലെ രണ്ടാം ഇന്നിങ്സില്‍ എല്‍ഗര്‍ 77 റണ്‍സ് നേടി പൊരുതിയിരുന്നു. ഇതോടെ രണ്ട് സ്ഥാനങ്ങള്‍ മുകളിലേക്ക് കയറി എല്‍ഗര്‍ 14ാം റാങ്കിലെത്തി. ബവുമ 16 സ്ഥാനങ്ങള്‍ കയറി 39ാം റാങ്കിലെത്തി.
സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാരില്‍ ആദ്യ ടെസ്റ്റില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയ റബാഡ ഒരു സ്ഥാനം മെച്ചപ്പെട്ട് ആറാം റാങ്കിലെത്തി. എന്‍ഗിഡി 16 സ്ഥാനങ്ങള്‍ കയറി 30ാം റാങ്കിലുമെത്തി. അരങ്ങേറ്റ ടെസ്റ്റ് കളിച്ച ജെന്‍സെന്‍ 97ാം റാങ്കിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കൊറിയർ വഴി കോടികളുടെ എംഡിഎംഎ കടത്ത്: അന്തർ സംസ്ഥാന ലഹരി റാക്കറ്റിന്റെ നീക്കം തകർത്ത് പൊലീസ്



