ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, മധ്യനിര ബാറ്റര്‍ ദീപക് ഹൂഡ എന്നിവരുടെ അര്‍ധ ശതകങ്ങളുടെ ബലത്തിലാണ് ലഖ്‌നൗ പൊരുതാവുന്ന സ്‌കോര്‍ നേടിയത്

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:59 am IST

News Now

മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മുന്നില്‍ 170 റണ്‍സ് വിജയ ലക്ഷ്യം വച്ച് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് കണ്ടെത്തി. 

ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, മധ്യനിര ബാറ്റര്‍ ദീപക് ഹൂഡ എന്നിവരുടെ അര്‍ധ ശതകങ്ങളുടെ ബലത്തിലാണ് ലഖ്‌നൗ പൊരുതാവുന്ന സ്‌കോര്‍ നേടിയത്. 

ടോസ് നേടി സണ്‍റൈസേഴ്‌സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തകര്‍ച്ചയോടെയാണ് ലഖ്‌നൗ തുടങ്ങിയത്. 27 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ അവരെ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന രാഹുല്‍- ഹൂഡ സഖ്യമാണ് കരകയറ്റിയത്. 

രാഹുല്‍ 50 പന്തുകള്‍ നേരിട്ട് ആറ് ഫോറും ഒരു സിക്‌സും സഹിതം 68 റണ്‍സ് കണ്ടെത്തി. ഹൂഡ 33 പന്തുകളില്‍ നിന്ന് മൂന്ന് വീതം സിക്‌സും ഫോറും സഹിതം 51 റണ്‍സ് അടിച്ചെടുത്തു. 

ക്വിന്റന്‍ ഡി കോക്ക് (ഒന്ന്), എവിന്‍ ലൂയീസ് (ഒന്ന്), മനീഷ് പാണ്ഡെ (11), ആയുഷ് ബദോനി (19), ക്രുണാല്‍ പാണ്ഡ്യ (ആറ്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. സീസണില്‍ ആദ്യമായി കളിക്കാനിറങ്ങിയ ജെയ്‌സന്‍ ഹോള്‍ഡര്‍ മൂന്ന് പന്തില്‍ നിന്ന് എട്ട് റണ്‍സുമായി പുറത്താകാതെ നിന്നു.

ഹൈദരാബാദിനായി വാഷിങ്ടന്‍ സുന്ദര്‍, റൊമാരിയോ ഷെഫേര്‍ഡ്, ടി നടരാജന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. ആയുഷ് ബദോനി റണ്ണൗട്ടായി.

ഈ വാർത്ത വായിക്കാം