
വില്ലനായി മഴ, ന്യൂസിലന്‍ഡിന് എതിരായ ആദ്യ ട്വന്റി20യില്‍ ടോസ് വൈകുന്നു
രോഹിത് ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്കി ഇന്ത്യ ഇറങ്ങിയപ്പോള്‍ ഹര്‍ദിക് ആണ് ഇന്ത്യയെ നയിക്കുന്നത്
വെല്ലിങ്ടണ്‍: ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം മഴയെ തുടര്‍ന്ന് വൈകുന്നു. ഇന്ത്യന്‍ സമയം 12 മണിക്കാണ് മത്സരം തുടങ്ങേണ്ടിയിരുന്നത് എങ്കിലും മഴയെ തുടര്‍ന്ന് ടോസ് ഇതുവരെ ഇടാനായില്ല.
രോഹിത് ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്കി ഇന്ത്യ ഇറങ്ങിയപ്പോള്‍ ഹര്‍ദിക് ആണ് ഇന്ത്യയെ നയിക്കുന്നത്. മൂന്ന് ട്വന്റി20 മത്സരങ്ങളുടെ പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണും ഉള്‍പ്പെട്ടിട്ടുണ്ട്. പ്ലേയിങ് ഇലവനിലേക്ക് എത്താന്‍ സഞ്ജുവിന് സാധിക്കും എന്നാണ് സൂചന.
#TeamIndia and New Zealand team enjoy a game of footvolley as we wait for the rain to let up.#NZvIND pic.twitter.com/8yjyJ3fTGJ
â BCCI (@BCCI) November 18, 2022
ട്വന്റി20 ലോകകപ്പില്‍ സെമിയില്‍ തോറ്റാണ് ഇരു ടീമും വരുന്നത്. ഇംഗ്ലണ്ടിന് മുന്പില് ഇന്ത്യ സെമിയില്‍ വീണപ്പോള്‍ പാകിസ്ഥാന് ആണ് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചത്. വിരാട് കോഹ് ലി, രോഹിത്, കെ എല്‍ രാഹുല്‍, അശ്വിന് എന്നിവര്‍ക്കാണ് ന്യൂസിലന്‍ഡ് പര്യടനത്തില്‍ നിന്ന് വിശ്രമം നല്‍കിയത്.
രാഹുല്‍ ദ്രാവിഡിന് പകരം വിവിഎസ് ലക്ഷ്മണ് ആണ് ഇന്ത്യയുടെ പരിശീലക സ്ഥാനത്ത്. ഇന്ത്യന്‍ ബൗളിങ് നിരയിലേക്ക് ഉമ്രാന് മാലിക്കും എത്തിയിട്ടുണ്ട്. അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ചഹല്‍, കുല്‍ദീപ് എന്നിവരാണ് ബൗളിങ് വിഭാഗത്തില്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ജന്തർമന്തറിൽ സമരത്തിന് അനുമതി തേടി സിജെപി

'എല്ലാം നല്ല ഉദ്ദേശത്തില്‍ അല്ല'; കുട്ടികളുടെ ഫോണ്‍ ഉപയോഗത്തില്‍ ദുബൈയില്‍ മുന്നറിയിപ്പ്

സുപ്രീം കോടതിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്; അഭിഭാഷകരുടെ സഞ്ചാരം തടസ്സപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ്

ജിയോ ബേബിയുടെ നായകനായി റോഷൻ മാത്യു; 'ഹ്യൂമൻ' ടൈറ്റിൽ പോസ്റ്റർ പുറത്ത്



