
നായകനെ രാജസ്ഥാന് റോയല്‍സ് ഒഴിവാക്കുന്നു? 2021 സീസണിന് മുന്‍പായി സ്റ്റീവ് സ്മിത്തിനെ റിലീസ് ചെയ്തേക്കും
ടീമില്‍ നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക നല്‍കുന്നതിനുള്ള അവസാന തിയതി ജനുവരി 21 ആണ്

മുംബൈ: 2021 ഐപിഎല്‍ സീസണിന് മുന്‍പായി സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന് റോയല്‍സ് റിലീസ് ചെയ്തേക്കുമെന്ന് സൂചന. ടീമില്‍ നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക നല്‍കുന്നതിനുള്ള അവസാന തിയതി ജനുവരി 21 ആണ്. അതിന് മുന്‍പ് നായകന്റെ കാര്യത്തില്‍ രാജസ്ഥാന് തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
2020 ഐപിഎല്‍ സീസണിലെ സ്മിത്തിന്റെ ഫോം വിലയിരുത്തിയാണ് നായകനെ ടീമില്‍ നിന്ന് ഒഴിവാക്കുന്നതിനെ കുറിച്ച് രാജസ്ഥാന് റോയല്‍സ് ആലോചിക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ സീസണില്‍ 14 കളിയില്‍ നിന്ന് 311 റണ്‍സ് ആണ് സ്മിത്ത് നേടിയത്. സ്ട്രൈക്ക്റേറ്റ് 131.
സ്മിത്തിന്റെ നായകത്വത്തിലും ഫ്രാഞ്ചൈസി തൃപ്തരല്ലെന്നാണ് സൂചന. പ്ലേഓഫിലേക്ക് കടക്കാന്‍ പാകത്തില്‍ സ്ഥിരത ടീമിന് കണ്ടെത്താനാവണം എന്നായിരുന്നു ഫ്രാഞ്ചൈസിയുടെ നിലപാട്. 2008ല്‍ ഐപിഎല്‍ കിരീടം നേടിയതിന് ശേഷം മൂന്ന് വട്ടം മാത്രമാണ് രാജസ്ഥാന് പ്ലേഓഫീല്‍ കടന്നത്. 2013,2015,2018 വര്‍ഷങ്ങളിലായിരുന്നു അത്.
കഴിഞ്ഞ സീസണില്‍ ബാറ്റിങ് പൊസിഷനില്‍ സ്മിത്ത് പരീക്ഷണം നടത്തിയിരുന്നു. ഓപ്പണറായി തുടങ്ങിയ സ്മിത്ത് പിന്നാലെ മധ്യനിരയിലേക്ക് ഇറങ്ങിയിരുന്നു. 2018ലാണ് സ്മിത്ത് രാജസ്ഥാന്റെ നായകനാവുന്നത്. പന്ത് ചുരണ്ടല്‍ വിവാദത്തോടെ നായക സ്ഥാനം നഷ്ടമായി. 2019ല്‍ വീണ്ടും സ്മിത്തിന്റെ കൈകളിലേക്ക് നായക സ്ഥാനം നല്‍കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അഭിഷേകിന്റെ മിന്നല്‍ ഫിഫ്റ്റി! ഇന്ത്യ 223 റണ്‍സില്‍ പുറത്ത്

തോക്ക് കണ്ടാല്‍ അടയും, 'അയേണ്‍മാന്‍' ഹെല്‍മറ്റ് വികസിപ്പിച്ച് വിദ്യാര്‍ഥികള്‍

ഗ്യാനേഷ് കുമാറിനെതിരെ നാളെ പ്രമേയം, ഡൽഹിയിൽ വൻ പ്രതിഷേധം... ഇന്നത്തെ 5 പ്രധാനവാർത്തകൾ

'നല്ലത് പറയാനില്ലെങ്കില്‍ വാ തുറക്കാതിരിക്കൂ'; അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ



