
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന് റോയല്‍സിന് 218 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് മികച്ച വിജയലക്ഷ്യം ഉയര്‍ത്തിയത്. 53 പന്തില്‍ നിന്ന് മൂന്ന് സിക്സും എട്ട് ഫോറും അടക്കം 82 റണ്‍സ് നേടിയ സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്കോറര്‍.
25 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത ജോസ് ബട്ലറും 20 പന്തില്‍ നിന്ന് 36 റണ്‍സ് നേടിയ ഷാരൂഖാനും മികച്ച ഇന്നിങ്സ് കാഴ്ചവെച്ചു. 9.4 ഓവറില്‍ 94 റണ്‍സ് അടിച്ചെടുത്ത് സായ് സുദര്ശന്- ബട്ലര് സഖ്യം മികച്ച തുടക്കമാണ് ഗുജറാത്തിന് നല്‍കിയത്. ബട്ലര് പുറത്തായ ശേഷം ഷാരൂഖാന് ആക്രമണം ഏറ്റെടുത്തെങ്കിലും തീക്ഷണയുടെ പന്തില്‍ പുറത്തായി.
വന്‍ സ്കോര്‍ ലക്ഷ്യമിട്ട് ബാറ്റ് വീശിയ ഗുജറാത്തിന് മധ്യഓവറുകളില്‍ വിക്കറ്റുകള്‍ വീണത് സ്കോറിങ് വേഗം കുറച്ചു. ശുഭ്മാന്‍ ഗില്‍(2),തെവാത്തിയ(12 പന്തില്‍ 24), റാഷിദ് ഖാന്(4 പന്തില്‍ 12) എന്നിവരാണ് ഗുജറാത്തിനായി സ്കോര്‍ ചെയ്ത മറ്റുള്ളവര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



