
രാജ്കോട്ട് ടെസ്റ്റ്: ഇന്ത്യയ്ക്ക് ബാറ്റിങ്ങ്, സര്‍ഫറാസ് ഖാനും ധ്രുവ് ജുറേലിനും അരങ്ങേറ്റം
രവീന്ദ്ര ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തി

രാജ്കോട്ട്: രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിങ്ങ്. ടോസ് നേടിയ നായകന് രോഹിത് ശര്‍മ്മ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ സര്‍ഫറാസ് ഖാനും ധ്രുവ് ജുറേലിനും അരങ്ങേറ്റം.
പരിക്കുഭേദമായെത്തിയ രവീന്ദ്ര ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച രജിത് പടീദാറും ടീമില്‍ ഇടം നിലനിര്‍ത്തി. വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന് പകരമാണ് ധ്രുവ് ജുറേല്‍ ടീമിലെത്തിയത്.
ഇന്ത്യന്‍ ഇലവന് ഇപ്രകാരമാണ്: രോഹിത് ശര്‍മ്മ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, രജത് പടീദാര്‍, സര്‍ഫറാസ് ഖാന്, ധ്രുവ് ജുറേല്‍, രവീന്ദ്ര ജഡേജ, ആര് അശ്വിന്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ
ഇംഗ്ലണ്ട് ടീമില്‍ ഒരു മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്. യുവ സ്പിന്നര്‍ ഷുഐബ് ബഷീറിന് പകരം മാര്‍ക്ക് വുഡ് കളിക്കും. രണ്ടാം ടെസ്റ്റില്‍ വുഡ് കളിച്ചിരുന്നില്ല. വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്സണൊപ്പം വുഡ് ഇംഗ്ലീഷ് പേസാക്രമണത്തെ നയിക്കും.
ഇംഗ്ലണ്ട് ഇലവന്: ബെന്‍ സ്റ്റോക്സ്, ക്രൗളി, ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ ഫോക്സ്, ആര് അഹ്മദ്, ഹാര്‍ട്ട്ലി, മാര്‍ക് വുഡ്, ആന്ഡേഴ്സണ്.
അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ടും ഇന്ത്യയും ഓരോ മത്സരം വീതം ജയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പിഷു പോയപ്പോള്‍ കിഷു വന്നു'; മമ്മൂട്ടിയ്ക്കൊപ്പം കൈലാഷ്; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ജോളി ജോസഫ്

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി സസ്പെൻഷനെതിരായ എസ്എഫ്ഐ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
'കഥകൾ മനുഷ്യരെ തമ്മിൽ കൂട്ടിയിണക്കും'; സത്യൻ അന്തിക്കാടിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ജിസ്മ

സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്

Related News


അമ്പെയ്ത്തില്‍ വീണ്ടും സ്വര്‍ണം; മിക്സഡ് ടീം ഇനത്തിലും ഇന്ത്യയ്ക്ക് സുവര്‍ണ നേട്ടം

ഏഴാം ദിനത്തില്‍ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം; മാരത്തണില്‍ ചരിത്രമെഴുതി സാവന്‍ ബര്‍വാള്‍

