രവീന്ദ്ര ജഡേജ ടെസ്റ്റില്‍ നിന്ന് വിരമിച്ചേക്കും, വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധിക്കാന്‍ നീക്കം 

റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

രവീന്ദ്ര ജഡേജ/ഫയല്‍ ചിത്രം
Last Updated :20 January 2024, 8:52 am IST

ന്യൂഡല്‍ഹി: റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ കൂടുതല്‍ മികവോടെ തുടരുന്നതിന് വേണ്ടിയാണ് ഇത്. 

രവീന്ദ്ര ജഡേജയുടെ സഹതാരങ്ങളിലൊരാളെ ഉദ്ധരിച്ച് ദൈനിക് ജാഗ്രന്‍ ആണ് ജഡേജ ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ന്യൂസിലാന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പരക്ക് ഇടയില്‍ ജഡേജയ്ക്ക് പരിക്കേറ്റിരുന്നു. ഇതോടെ മുംബൈ ടെസ്റ്റില്‍ കളിക്കാനായില്ല. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് ടീമിലും ജഡേജ ഇടംപിടിച്ചില്ല. 

57 ടെസ്റ്റുകള്‍ ഇന്ത്യക്ക് വേണ്ടി കളിച്ച താരമാണ് രവീന്ദ്ര ജഡേജ

57 ടെസ്റ്റുകള്‍ ഇന്ത്യക്ക് വേണ്ടി കളിച്ച താരമാണ് രവീന്ദ്ര ജഡേജ. 33.76 എന്ന ബാറ്റിങ് ശരാശരിയില്‍ 2195 റണ്‍സ് നേടി. ടെസ്റ്റില്‍ ഒരു സെഞ്ചുറിയും രോഹിത്തിന്റെ പേരിലുണ്ട്. 232 വിക്കറ്റുകളും ടെസ്റ്റില്‍ ജഡേജ വീഴ്ത്തി. ടെസ്റ്റില്‍ 200 വിക്കറ്റ് വേഗത്തില്‍ വീഴ്ത്തുന്ന ഇടംകയ്യന്‍ ബൗളറാണ് ജഡേജ. 

ടെസ്റ്റില്‍ ഓള്‍റൗണ്ടര്‍മാരില്‍ ഐസിസി റാങ്കിങ്ങില്‍ നാലാമതാണ് രവീന്ദ്ര ജഡേജ. ഏകദിന റാങ്കിങ്ങില്‍ ഓള്‍റൗണ്ടര്‍മാരില്‍ ഒന്‍പതാമതും രവീന്ദ്ര ജഡേജ സ്ഥാനം പിടിക്കുന്നു. റെഡ് ബോള്‍ ക്രിക്കറ്റില്‍ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിയുന്നതിനൊപ്പം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ താങ്ങാവുന്നതും രവീന്ദ്ര ജഡേജയുടെ ടീമിലെ മൂല്യം ഉയര്‍ത്തിയിരുന്നു.
 

News Now