ഇന്ത്യയെ കുഴക്കി ആദ്യം ഗ്ലീസന്‍, പിന്നെ ജോര്‍ദാന്‍; ഇംഗ്ലണ്ടിന് ജയിക്കാന്‍ 171 റണ്‍സ്

ടോസ് നേടി ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിന് വിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ (20 പന്തില്‍ 31), ഋഷഭ് പന്ത് (15 പന്തില്‍ 26) എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത്

ചിത്രം:എഎഫ്പി
Last Updated :20 January 2024, 9:03 am IST
Edited by :migrator

ബിര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ 170 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്ത് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 170 റണ്‍സ് എടുത്തത്. ഇംഗ്ലണ്ടിന് ജയിക്കാന്‍ 171 റണ്‍സ്. 

29 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 46 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ജഡേജയ്‌ക്കൊപ്പം റണ്ണൊന്നുമെടുക്കാതെ ബുമ്ര ക്രീസില്‍ നിന്നു. 

ടോസ് നേടി ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിന് വിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ (20 പന്തില്‍ 31), ഋഷഭ് പന്ത് (15 പന്തില്‍ 26) എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത്. രോഹിത് മൂന്ന് ഫോറും രണ്ട് സിക്‌സും പറത്തു. പന്ത് നാല് ഫോറും ഒരു സിക്‌സും നേടി. 

രോഹിതാണ് ആദ്യം മടങ്ങിയത്. പിന്നാലെ എത്തിയ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. താരം മൂന്ന് പന്തില്‍ ഒരു റണ്ണുമായി മടങ്ങി. 

സ്‌കോര്‍ 49ല്‍ നില്‍ക്കെയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. പിന്നാലെ സ്‌കോര്‍ 61ല്‍ നില്‍ക്കെയാണ് കോഹ്‌ലിയും പിന്നാലെ പന്തും പുറത്തായത്. ഗ്ലീസനാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായ മൂന്ന് വിക്കറ്റുകളും നേടിയത്. 

പിന്നീട് ക്രിസ് ജോര്‍ദാനാണ് ഇന്ത്യയെ മെരുക്കിയത്. നാല് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ജോര്‍ദാന്‍ കരുത്ത് കാട്ടിയത്. 

സൂര്യ കുമാര്‍ യാദവ് (15), ഹര്‍ദിക് പാണ്ഡ്യ (12), ഹര്‍ഷല്‍ പട്ടേല്‍ (13), ഭുവനേശ്വര്‍ കുമാര്‍ (രണ്ട്) എന്നിവരെയാണ് ജോര്‍ദാന്‍ മടങ്ങിയത്. ദിനേഷ് കാര്‍ത്തികിന് റണ്ണൗട്ടിന്റെ നിര്‍ഭാഗ്യം പുറത്തേക്കുള്ള വഴി കാണിച്ചു. താരം 12 റണ്‍സാണ് എടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now