അവിശ്വസനീയം, അക്രോബാറ്റിക്ക് ക്യാച്ച്! സൂപ്പർ ഫീൽഡിങുമായി ജഡേജ (വീഡിയോ)

പാണ്ഡ്യയുടെ പന്തില്‍ സിക്‌സ് അടിക്കാനുള്ള ബട്‌ലറുടെ ശ്രമം പാളി. ഉയര്‍ന്നു പൊന്തിയ പന്ത് ബൗണ്ടറിയിലേക്ക് പോകുമെന്നാണ് ഏവരും കരുതിയത്

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:04 am IST
Edited by :migrator

മാഞ്ചസ്റ്റര്‍: മികച്ച ഫീല്‍ഡര്‍മാരിലൊരാളാണ് ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ചോരാത്ത കൈകളുമായി താരം ​ഗ്രൗണ്ടിൽ പലപ്പോഴും നിറഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലും ഉജ്ജ്വലമായൊരു ഫീൽഡിങ് നിമിഷം ജഡ്ഡു സമ്മാനിച്ചു. ജോസ് ബട്‌ലറെ മികച്ച ക്യാച്ചിലൂടെ പുറത്താക്കിയാണ് ജഡേജ വീണ്ടും താരമായത്.

അര്‍ധ സെഞ്ച്വറിയുമായി ഇംഗ്ലണ്ടിനെ മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു ബട്‌ലര്‍. അതിനിടെയാണ് ജഡേജയുടെ അവിശ്വസനീയ ക്യാച്ചിൽ താരം പുറത്തേക്കുള്ള വഴി കണ്ടത്. 60 റൺസെടുത്ത് ഇം​ഗ്ലണ്ട് നായകൻ ടീമിന്റെ ടോപ് സ്കോററായി. 

ടീം സ്‌കോര്‍ ഉയര്‍ത്തുന്നതിനായി ബട്‌ലര്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിക്കുന്നതനിടെ രോഹിത് ശര്‍മ ഹര്‍ദിക് പാണ്ഡ്യയെ പന്തേല്‍പ്പിച്ചു. എന്നാല്‍ പാണ്ഡ്യയുടെ പന്തില്‍ സിക്‌സ് അടിക്കാനുള്ള ബട്‌ലറുടെ ശ്രമം പാളി. ഉയര്‍ന്നു പൊന്തിയ പന്ത് ബൗണ്ടറിയിലേക്ക് പോകുമെന്നാണ് ഏവരും കരുതിയത്.

എന്നാല്‍ പന്തിനടുത്തേക്ക് ഓടി വന്ന ജഡേജ മികച്ച ഡൈവിലൂടെ പന്ത് കൈയിലാക്കി. ഈ വിക്കറ്റ് മത്സരത്തില്‍ അതിനിര്‍ണായകമായി മാറുകയും ചെയ്തു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now