
News Now
'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
മുംബൈയ്ക്കെതിരായ മത്സരത്തില്‍ ബംഗളൂരുവിന് മിന്നും ജയം സമ്മാനിച്ചതില്‍ പ്രധാനി ഹര്‍ഷല്‍ പട്ടേല്‍ തന്നെ. ഹാട്രിക്ക് നേട്ടം അടക്കം 4 വിക്കറ്റുകള്‍ നേടിയ ഹര്‍ഷല്‍ പട്ടേലാണ് മുംബൈയുടെ മൊനയൊടിച്ചത്. 3.1 ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയാണ് ഹര്‍ഷല്‍ 4 വിക്കറ്റുകള്‍ പിഴുതത്. 23 വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പ് കൈയടക്കിയിട്ടുമുണ്ട് ഹര്‍ഷല്‍. ജീവിതത്തില്‍ ആദ്യമായി നേടുന്ന ഹാട്രിക്ക് ആയതുകൊണ്ടുതന്നെ ഇത് സ്പെഷ്യലാണെന്ന് പറയുകയാണ് ഹര്‍ഷല്‍.
' എന്റെ ജീവിതത്തില്‍ ആദ്യമായാണ് ഞാനൊരു ഹാട്രിക്ക് സ്വന്തമാക്കുന്നത്. സ്കൂള്‍ ഗെയിമുകളില്‍ പോലും ഇത് സംഭവിച്ചിട്ടില്ല. ഐപിഎല്ലില്‍ തന്നെ മുമ്പ് ആറ് തവണ ഹാട്രിക്കിന് അടുത്തെത്തിയതാണ്, പക്ഷെ ആദ്യമായാണ് ഇത് എന്നിലേക്കെത്തുന്നത്. ഈ നേട്ടം മങ്ങാന്‍ കുറച്ച് സമയമെടുക്കും', മത്സരശേഷം ഹര്‍ഷല്‍ പറഞ്ഞു.
മത്സരത്തിന്റെ 17-ാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ (6 പന്തില്‍ 3), കീറണ്‍ പൊള്ളാര്‍ഡ് (10 പന്തില്‍ 7), രാഹുല്‍ ചാഹര്‍ (1 പന്തില്‍ 0 ) എന്നിവരെ പുറത്താക്കിയാണ് ഹര്‍ഷല്‍ സ്വപ്നനേട്ടത്തിലെത്തിയത്. ഇതില്‍ തന്നെ പൊള്ളാര്‍ഡിന്റെ വിക്കറ്റാണ് ഏറ്റവും സന്തോഷം നല്‍കിയതെന്നും ഹര്ഷന് പറഞ്ഞു.
WHAT. A. MOMENT for @HarshalPatel23 #VIVOIPL #RCBvMI pic.twitter.com/tQZLzoZmj6
â IndianPremierLeague (@IPL) September 26, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

