5 മിനിറ്റില്‍ 3 ഗോളടിച്ച റയല്‍ മാജിക്; മെസിയും ഞെട്ടി; സന്ദേശം വെളിപ്പെടുത്തി അഗ്യുറോ

റയലിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ് കണ്ട് ഞെട്ടിയവരുടെ കൂട്ടത്തില്‍ അര്‍ജന്റൈന്‍ ഇതിഹാസം മെസിയുമുണ്ട്

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:01 am IST

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിന്റെ എതിരാളിയായി മാഞ്ചസ്റ്റര്‍ സിറ്റി എത്തുന്നു എന്ന് തോന്നിച്ചിടത്ത് നിന്നാണ് റയല്‍ മാഡ്രിഡ് കാര്യങ്ങള്‍ തലകീഴായി മറിച്ചത്. റയലിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ് കണ്ട് ഞെട്ടിയവരുടെ കൂട്ടത്തില്‍ അര്‍ജന്റൈന്‍ ഇതിഹാസം മെസിയുമുണ്ട്. 

മാഞ്ചസ്റ്റര്‍ സിറ്റി-റയല്‍ മാഡ്രിഡ് മത്സരത്തിന് ശേഷം മെസി തനിക്ക് അയച്ച സന്ദേശം വെളിപ്പെടുത്തുകയാണ് മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്യുറോ. റയലിന്റെ മൂന്നാമത്തെ ഗോളിന് ശേഷം മെസി എനിക്കൊരു സന്ദേശം അയച്ചു, ഇതൊരു ജോക്ക് ആണ്. ഇത് സാധ്യമല്ല...

അര്‍ജന്റൈന്‍ സഹതാരമായ കാര്‍ലോസ് ടെവസുമായുള്ള ലൈവ് സ്ട്രീമിന് ഇടയിലാണ് അഗ്യുറോ മെസിയുടെ പ്രതികരണം വെളിപ്പെടുത്തിയത്. റയലിന്റെ അവസാന നിമിഷത്തെ തിരിച്ചു വരവ് ഇവിടെ മെസിയേയും ഞെട്ടിച്ചെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. 

73ാം മിനിറ്റിലെ മഹ്‌റസിന്റെ ഗോളോടെ മാഞ്ചസ്റ്റര്‍ സിറ്റി ഫൈനലിലേക്ക് കടക്കുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ 90,90+1, 95 മിനിറ്റുകളില്‍ വല കുലുക്കി റയല്‍ തങ്ങളുടെ 14ാം ചാമ്പ്യന്‍സ് ലീഗ് കിരീടത്തിനായി കലാശപ്പോരിലേക്ക് ടിക്കറ്റ് ഉറപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

News Now