
ചെണ്ടമേളത്തോടെ മെസിക്കും കൂട്ടര്‍ക്കും സ്വീകരണം; പുലരുവോളം കാത്ത് നിന്ന് ഇന്ത്യന്‍ ആരാധക കൂട്ടം(വീഡിയോ)
മെസിയേയും കൂട്ടരേയും സ്വീകരിക്കാന്‍ 500ഓളം വരുന്ന ആരാധകര്‍ പുലര്‍ച്ചെ നാല് മണിവരെയാണ് കാത്ത് നിന്നത്
ദോഹ: ഖത്തറിലെത്തിയ അര്‍ജന്റൈന്‍ സംഘത്തെ ചെണ്ടമേളത്തോടെ വരവേറ്റ് ആരാധകര്‍. അബുദാബിയിലെ യുഎഇക്കെതിരായ സൗഹൃദ മത്സരം കഴിഞ്ഞ ഖത്തറിലേക്ക് എത്തിയ മെസിയേയും കൂട്ടരേയും സ്വീകരിക്കാന്‍ 500ഓളം വരുന്ന ആരാധകര്‍ പുലര്‍ച്ചെ നാല് മണിവരെയാണ് കാത്ത് നിന്നത്.
അര്‍ജന്റീനയുടെ നീലയിലെ വെള്ള വരയന്‍ കുപ്പായം അണിഞ്ഞ് നൂറുകണക്കിന് ആരാധകരനാണ് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ എത്തിയത്. ഹാരി കെയ്ന്‍ ഉള്‍പ്പെടെയുള്ള ഇംഗ്ലണ്ട് താരങ്ങളെ സ്വീകരിക്കാന്‍ എത്തിയ ആരാധകരെ എണ്ണത്തേയും അര്‍ജന്റീനയുടെ ഇന്ത്യന്‍ ആരാധകര്‍ മറികടന്നു.
Argentina fans in Qatar #QatarWorldCup2022 pic.twitter.com/LNJlWHpK3j
â shukran (@mury515) November 16, 2022
ലിയോ എന്നെഴുതിയ ചെണ്ടയുമായിട്ടായിരുന്നു ആരാധകരുടെ വരവ്. ബ്രസീലിനും ഇംഗ്ലണ്ടിനും ഇന്ത്യന്‍ ആരാധകരില്‍ കുറവില്ല. ഇത് മെസിയുടെ അവസാന ലോകകപ്പ് ആവും എങ്കില്‍ അതിന് ഇതിലും നല്ല മറ്റൊരു ഇടമില്ല എന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്.
അവര്‍ ഒരുപാട് ബഹളമുണ്ടാക്കുന്നു. ബ്യൂണസ് ഐറിസില്‍ നിന്ന് ലോകകപ്പ് കാണാന്‍ എത്തിയ ലൗറോ വലേരോ എന്ന ആരാധകന് അര്‍ജന്റീനയുടെ ഇന്ത്യന്‍ ആരാധകരെ നോക്കി പറയുന്നു. എല്ലാ ദിവസവും രാത്രി ഈ മേളം ഇവിടെ നടന്നാല്‍ ടീമുകള്‍ക്ക് ഒരു ദിവസവും ഉറങ്ങാനാവില്ല എന്നാണ് ലൗറോയുടെ വാക്കുകള്‍.
യുഎഇയെ എതിരില്ലാത്ത 5 ഗോളിന് തകര്‍ത്താണ് അര്‍ജന്റീന ഖത്തറിലേക്ക് എത്തിയത്. ഗ്രൂപ്പ് സിയില്‍ സൗദിയും മെക്സിക്കോയും പോളണ്ടുമാണ് അര്‍ജന്റീനയുടെ എതിരാളികള്‍. നവംബര്‍ 22നാണ് അര്ഡന്റീനയുടെ ആദ്യ മത്സരം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



