സിക്‌സര്‍ തൂക്കി റിച്ചയുടെ ഫിനിഷിങ്, ധോനിയുടെ തനി പകര്‍പ്പ്! (വിഡിയോ)

റിച്ച ഘോഷിന്റെ ബാറ്റിങ് ആഘോഷിച്ച് ആരാധകര്‍

Richa Ghosh Compared To MS Dhoni
റിച്ച ഘോഷ്എക്സ്
Edited by :renjith.k
Last Updated :15 ഫെബ്രുവരി 2025, 10:48 am IST

വഡോദര: എംഎസ് ധോനിയുടെ ഫിനിഷിങ് പവര്‍ പ്രസിദ്ധമാണ്. ഇന്ത്യയേയും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനേയും ധോനി അസാധ്യമായ വിജയങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. വനിതാ പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തിനു പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരം റിച്ച ഘോഷിനെ ധോനിയോട് ഉപമിക്കുകയാണ് ആരാധകര്‍.

ഗുജറാത്ത് ജയന്റ്‌സിനെതിരായ ഉദ്ഘാടന പോരാട്ടത്തില്‍ 202 റണ്‍സ് വിജയ ലക്ഷ്യം അനായാസം ആര്‍സിബി മറികടന്നത് റിച്ചയുടെ വെടിക്കെട്ട് ബാറ്റിങിന്റെ ബലത്തിലാണ്. വനിതാ പ്രീമിയര്‍ ലീഗിലെ ഏറ്റവും ഉയര്‍ന്ന റണ്‍ ചെയ്‌സ് വിജയമായും പോരാട്ടം മാറി.

മത്സരത്തില്‍ 27 പന്തുകള്‍ നേരിട്ട് 64 റണ്‍സെടുത്ത് പുറത്താകാതെ നിന്നാണ് റിച്ച ആര്‍സിബിയെ വിജയത്തിലെത്തിച്ചത്. സിക്‌സടിച്ചാണ് താരം ടീമിന്റെ ജയം ഉറപ്പിച്ചത്. റിച്ച 7 ഫോറും 4 സിക്‌സും പറത്തി.

പിന്നാലെയാണ് റിച്ചയെ ധോനിയോട് ഉപമിച്ച് ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ കുറിപ്പുമായി എത്തിയത്. ആര്‍സിബിയ്ക്കു വേണ്ടി ധോനിയെ പോലെ റിച്ചയുടെ പ്രകടനം. ധോനിയുടെ തനിപ്പകര്‍പ്പാണ് റിച്ച ഘോഷ്. ധോനിയേക്കാള്‍ മികച്ച ഫിനിഷറാണ് റിച്ച ഘോഷ്... തുടങ്ങി ആരാധകര്‍ നിരവധി വിശേഷങ്ങളാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് നല്‍കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now