റിഷഭ് പന്ത് ആലിംഗനം ചെയ്തിട്ടില്ലെന്നാണ് നവല്‍ദീപ് സിങ് എന്ന ആരാധകന്‍ ഇപ്പോള്‍ പറയുന്നത്

മെല്‍ബണിലെ റെസ്റ്റോറന്റിന്റെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍/ഫോട്ടോ: ട്വിറ്റര്‍ വീഡിയോ
Last Updated :20 January 2024, 8:38 am IST

News Now

മെല്‍ബണ്‍: രോഹിത് ശര്‍മ, റിഷഭ് പന്ത് എന്നിവരുള്‍പ്പെട്ട ഇന്ത്യന്‍ താരങ്ങളെ കുഴക്കിയ മെല്‍ബണിലെ ആരാധകരന്‍ വിശദീകരണവുമായി രംഗത്ത്. റിഷഭ് പന്ത് ആലിംഗനം ചെയ്തിട്ടില്ലെന്നാണ് നവല്‍ദീപ് സിങ് എന്ന ആരാധകന്‍ ഇപ്പോള്‍ പറയുന്നത്. 

ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, രോഹിത് ശര്‍മ, നവ്ദീപ് സെയ്‌നി എന്നിവരുടെ മെല്‍ബണിലെ റെസ്‌റ്റോറന്റിലേക്കുള്ള വരവാണ് വിവാദമായത്. ഇന്ത്യന്‍ താരങ്ങളെ അടുത്ത കണ്ട ആകാംക്ഷയില്‍ മെല്‍ബണിലെ ഇന്ത്യക്കാരന്‍ കളിക്കാരുടെ വീഡിയോ പങ്കുവെച്ചു. പിന്നാലെ അവര്‍ കഴിച്ച ഭക്ഷണത്തിന്റെ ബില്‍ തുക താനാണ് നല്‍കിയത് എന്നും ഇയാള്‍ ട്വീറ്റ് ചെയ്തു. 

റിഷഭ് പന്ത് തന്നെ കെട്ടിപ്പിടിച്ചതായും ഒപ്പം നിന്ന് ഫോട്ടോ എടുത്തതായും ഇയാള്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതോടെയാണ് കളിക്കാര്‍ ബയോ ബബിള്‍ പ്രോട്ടോക്കോള്‍ ലംഘിച്ചോ എന്ന ചോദ്യം ഉയര്‍ന്നത്. സംഭവത്തില്‍ ബിസിസിഐ അന്വേഷണം നടത്തുകയാണ്. 

ഇതിന് പിന്നാലെയാണ് ആരാധകന്റെ വിശദീകരണം. വ്യക്തത എന്ന് പറഞ്ഞാണ് നവല്‍ദീപ് സിങ്ങിന്റെ ട്വീറ്റ്. പന്ത് എന്നെ ആലിംഗനം ചെയ്തിട്ടില്ല. അപ്പോഴത്തെ ആവേശത്തില്‍ പറഞ്ഞതാണ്. ആശയക്കുഴപ്പമുണ്ടാക്കിയതില്‍ ക്ഷമ ചോദിക്കുന്നതായും ഇയാള്‍ ട്വിറ്ററില്‍ കുറിച്ചു. 

കളിക്കാര്‍ക്ക് ടീം ഹോട്ടലിന് പുറത്ത് പോവാന്‍ അനുവാദമുണ്ട്. എന്നാല്‍ ഔട്ട് ഡോര്‍ റെസ്‌റ്റോറന്റുകളില്‍ മാത്രം പോവാനാണ് അനുമതി. ഇവിടെ ഇന്ത്യന്‍ താരങ്ങള്‍ ഇരുന്നത് ഇന്‍ഡോറിലാണെന്നാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates