
News Now
'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി

'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

ലെസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് മുന്‍പ് ഇന്ത്യക്ക് ആശ്വാസമായി ഋഷഭ് പന്തിന്റെ ബാറ്റിങ്. ഐപിഎല്ലിലും പിന്നാലെ വന്ന സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലും ഫോമിലേക്ക് ഉയരാന്‍ പന്തിനായിരുന്നില്ല. എന്നാല്‍ റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് വന്നപ്പോള്‍ പന്ത് താളം കണ്ടെത്തുന്നതായാണ് കാണുന്നത്.
സന്നാഹ മത്സരത്തില്‍ ലെസ്റ്റര്‍ഷയറിന് വേണ്ടിയാണ് ഋഷഭ് പന്ത് കളിക്കുന്നത്. 87 പന്തില്‍ നിന്ന് പന്ത് 76 റണ്‍സ് നേടിയാണ് മടങ്ങിയത്. 14 ഫോറും ഒരു സിക്സുമാണ് പന്തിന്റെ ബാറ്റില്‍ നിന്ന് വന്നു. മുഹമ്മദ് ഷമിയും ഉമേഷ് യാദവും ഉള്‍പ്പെട്ട ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് എതിരെ ആക്രമണ ശൈലിയിലാണ് പന്ത് കളിച്ചത്.
Rishabh Pant Scored his half century in his style @RishabhPant17 #RishabhPant #RP17 pic.twitter.com/6QgOH9iFb2
â Sugan Sk (Sushant) (@suganku36762659) June 24, 2022
ഇവിടെ അര്‍ധ ശതകത്തിലേക്ക് പന്ത് എത്തിയ വിധവും കാണികളെ രസിപ്പിച്ചു. ഉമേഷ് യാദവിന്റെ ഡെലിവറിയില്‍ ഫഌക്കിലൂടെ സിക്സ് നേടിയാണ് പന്ത് അര്‍ധ ശതകം തൊട്ടത്. ഒടുവില്‍ രവീന്ദ്ര ജഡേജയുടെ പന്തില്‍ ശ്രേയസ് അയ്യറിന് ക്യാച്ച് നല്കി താരം മടങ്ങി.
244 റണ്‍സിനാണ് ലെസ്റ്റര്‍ഷയര്‍ ഇന്ത്യന്‍സിന് എതിരെ ഓള്‍ഔട്ടായത്. മുഹമ്മദ് ഷമിയും ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ശാര്‍ദുളും സിറാജും രണ്ട് വിക്കറ്റ് വീതവും. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ഗില്ലിന്റെ വിക്കറ്റ് നഷ്ടമായി. 34 പന്തില്‍ നിന്ന് 38 റണ്‍സ് എടുത്താണ് ഗില്‍ മടങ്ങിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


