
രോഹിത് ശര്മ, റിഷഭ് പന്ത്, സെയ്നി, മായങ്ക്, ഗില് എന്നിവരടങ്ങുന്ന ഇന്ത്യന് സംഘത്തിന്റെ ഭക്ഷണം കഴിച്ചതിന്റെ ബില് തുക നല്കിയാണ് മെല്ബണിലെ ഇന്ത്യക്കാരന് സമൂഹമാധ്യമങ്ങളില് വൈറലാവുന്നത്
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

മെല്ബണ്: ഓസ്ട്രേലിയയിലെ ഒരു ഇന്ത്യക്കാരനാണ് ഇപ്പോള് സമൂഹമാധ്യമങ്ങളിലെ താരം. രോഹിത് ശര്മ, റിഷഭ് പന്ത്, സെയ്നി, മായങ്ക്, ഗില് എന്നിവരടങ്ങുന്ന ഇന്ത്യന് സംഘത്തിന്റെ ഭക്ഷണം കഴിച്ചതിന്റെ ബില് തുക നല്കിയാണ് മെല്ബണിലെ ഇന്ത്യക്കാരന് സമൂഹമാധ്യമങ്ങളില് വൈറലാവുന്നത്.
മെല്ബണിലെ റെസ്റ്റോറന്റുകളില് ഒന്നിലാണ് നവല്ദീപ് സിങ് എന്നയാള് ഇന്ത്യന് ക്രിക്കറ്റ് താരങ്ങളെ കണ്ടത്. 118.69 ഓസ്ട്രേലിയന് ഡോളര് തുകയായ ബില്ലാണ് ഇയാള് ക്രിക്കറ്റ് താരങ്ങള് അറിയാതെ കൊടുത്തത്.
They are not aware but i have paid there table bill . Least i can do for my superstars pic.twitter.com/roZgQyNBDX
â Navaldeep Singh (@NavalGeekSingh) January 1, 2021
ഇന്ത്യന് ക്രിക്കറ്റ് താരങ്ങളെ കണ്ട ആവേശത്തില് ആദ്യം കളിക്കാരുടെ വീഡിയോ എടുത്തു. പിന്നാലെ അവരെ കണ്ടുകൊണ്ടിരിക്കാന് വേണ്ടി മാത്രമായി ഭക്ഷണം ഓര്ഡര് ചെയ്തു. ബില് ഇയാള് കൊടുത്തത് അറിഞ്ഞ് രോഹിത് ശര്മയും, റിഷഭ് പന്തും അടുത്തേക്ക് എത്തി.
Bc mere saamne waale table par gill pant sharma saini fuckkkkkk pic.twitter.com/yQUvdu3shF
â Navaldeep Singh (@NavalGeekSingh) January 1, 2021
പണം ഞങ്ങളുടെ കൈകളില് നിന്ന് സ്വീകരിച്ചാല് മാത്രം ഫോട്ടോ എടുക്കാന് അനുവദിക്കാം എന്നാണ് റിഷഭ് പന്ത് തമാശയായി പറഞ്ഞതെന്നും ആരാധകന് ട്വിറ്ററില് കുറിക്കുന്നു. പന്ത് തന്നെ ആലിംഗനം ചെയ്തതായും, തന്റെ കുടുംബാംഗങ്ങള്ക്കൊപ്പം നിന്ന് ഫോട്ടോ എടുത്തതായും നവല്ദീപ് സിങ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


