
ആരാധകന് കുതിച്ചെത്തി, ഞെട്ടി പിന്മാറി രോഹിത്, ഐപിഎല്ലില്‍ സുരക്ഷാ വീഴ്ച, വിഡിയോ
മുംബൈ മുന്‍ നായകന് രോഹിത് ശര്‍മയുടെ അടുത്തേക്ക് സുരക്ഷാ വേലിയും കടന്ന് ആരാധകന് എത്തി

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സ്- മുംബൈ ഇന്ത്യന്‍സ് മത്സരത്തിനിടെ സുരക്ഷാ വീഴ്ച. മുംബൈ മുന്‍ നായകന് രോഹിത് ശര്‍മയുടെ അടുത്തേക്ക് സുരക്ഷാ വേലിയും കടന്ന് ആരാധകന് എത്തി. രാജസ്ഥാന് റോയല്‍സിന്റെ ഇന്നിങ്സിനിടെയായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് കുറച്ചുസമയം മത്സരം തടസപ്പെട്ടു.
പിന്നിലൂടെ ഓടിയെത്തിയ ആരാധകനെ കണ്ട് രോഹിത് ആദ്യമൊന്ന് ഞെട്ടിയെങ്കിലും ആരാധകനെ ആലിംഗനം ചെയ്താണ് രോഹിത് മടക്കിയത്. സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് വിക്കറ്റ് കീപ്പര്‍ ഇഷാന് കിഷനെയും കെട്ടിപ്പിടിച്ചാണ് ആരാധകന് മൈതാനം വിട്ടത്. ഇതുകണ്ട രോഹിത് ശര്‍മ ചിരിക്കുന്നുമുണ്ട്. അപ്പോഴേയ്ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി. സംഭവത്തിന്റെ വിഡിയോ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

'കൂവൽ നിർത്തു'- ഹർദികിന് എതിരെ പ്രതിഷേധിച്ച ആരാധകരോട് രോഹിത്
സീസണില്‍ രണ്ടാം തവണയാണ് ഐപിഎല്‍ മത്സരത്തിനിടെ സുരക്ഷാ വീഴ്ച ഉണ്ടാകുന്നത്. നേരത്തെ റോയല്‍ ചലഞ്ചേഴ്സ് - പഞ്ചാബ് കിങ്സ് മത്സരത്തിനിടയിലും സുരക്ഷ വീഴ്ചയുണ്ടായിരുന്നു. സൂപ്പര്‍ താരം വിരാട് കോഹ്ലിയെ തേടിയാണ് ആരാധകന് ഗ്രൗണ്ടിലേക്ക് ഓടിക്കയറിയത്. താരത്തിന്റെ പാദങ്ങളില്‍ വീണശേഷം ആരാധകന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പിടികൊടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

ആദ്യം അവർ നിങ്ങളെ അവഗണിക്കും, പിന്നെ പരിഹസിക്കും, തുടർന്ന് എതിർക്കും, ഒടുവിൽ നിങ്ങൾ ജയിക്കും: മഹാത്മാഗാന്ധി
'ഇതൊക്കെ എന്ത്'...! 42ാം വയസിലും 'മിസ്റ്റർ 360' കത്തും ഫോമിൽ, '37 പന്തിൽ 100' (വിഡിയോ)

പകരക്കാരനില്ലാത്ത ഒരാള്‍



