ഫോം വീണ്ടെടുക്കാന്‍ തീവ്ര യജ്ഞം; രോഹിത് മുംബൈ രഞ്ജി ടീമിനൊപ്പം പരിശീലനം നടത്തും

ഇന്ന് മുതല്‍ പരിശീലനം തുടങ്ങും

Rohit Sharma set to practice
രോഹിത് ശർമSource by : എക്സ്
Last Updated :14 January 2025, 10:06 am IST

മുംബൈ: ബാറ്റിങ് ഫോമിലെത്താന്‍ കഴിയാതെ കഷ്ടപ്പെടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ തേടുന്നു. ഇതിന്റെ ഭാഗമായി താരം ഇന്ന് മുതല്‍ മുംബൈ രഞ്ജി ട്രോഫി ടീമിനൊപ്പം പരിശീലനം തുടങ്ങും.

മോശം ഫോമിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളാണ് രോഹിതിനെതിരെ ഉയരുന്നത്. ക്യാപ്റ്റന്‍ സ്ഥാനവും ടീമിലെ സ്ഥാനം പോലും ചോദ്യ ചിഹ്നത്തില്‍ നില്‍ക്കുന്ന അവസ്ഥയാണ്. അതിനിടെയാണ് ക്യാപ്റ്റന്‍ പുതിയ നീക്കം.

രഞ്ജി ട്രോഫി പോരാട്ടങ്ങളുടെ രണ്ടാം ഘട്ടത്തിനായി മുംബൈ ടീം ഈ മാസം 23 മുതല്‍ ഇറങ്ങും. ജമ്മു കശ്മീരിനെതിരെയാണ് മുംബൈയുടെ പോരാട്ടം. ദേശീയ ടീമില്‍ കളിക്കുന്നവരും പരിക്കേറ്റവരും ഒഴികെയുള്ളവര്‍ രഞ്ജി ട്രോഫിയില്‍ അതത് സംസ്ഥാന ടീമുകള്‍ക്കായി കളിക്കണമെന്നാണ് ബിസിസിഐ നിയമം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now