'സഞ്ജുവിനെ പെട്ടെന്നൊരു ദിവസം ക്രൂശിക്കുന്നത് ശരിയല്ല'; പിന്തുണയുമായി മുന്‍ ബിസിസിഐ സെലക്ടര്‍
'എല്ലാവരും എന്തിനാണ് തനിക്കുനേരെ മാത്രം വിരല്‍ ചൂണ്ടുന്നതെന്ന് സഞ്ജു ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാകുമെന്നും സാബാ കരീം പറഞ്ഞു.

ലണ്ടന്‍: ടി20യില്‍ മോശം പ്രകടനം തുടരുന്ന സഞ്ജു സാംസണെനെതിരെയുണ്ടാകുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് മുന്‍ ബിസിസിഐ സെലക്ടര്‍ സാബാ കരീം. രണ്ടോ മൂന്നോ ഇന്നിങ്സുകളിലെ മോശം പ്രകടനങ്ങളുടെ പേരില്‍ സഞ്ജുവിനെ ടീമില്‍ നിന്ന് മാറ്റണമെന്ന വാദങ്ങളെ സാബാ കരീം തള്ളി. ഈ വര്‍ഷം ഇന്ത്യ ടി20 ലോകകപ്പ് നേടിയപ്പോള്‍ ടൂര്‍ണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട സഞ്ജുവിനെ പെട്ടെന്നൊരു ദിവസം ക്രൂശിക്കുന്നത് ശരിയല്ലെന്ന് സ്റ്റാര്‍ സ്പോര്‍ട്സിന്റെ 'ഫോളോ ദി ബ്ലൂസ്' പരിപാടിയില്‍ സംസാരിക്കവെ സാബ കരീം പറഞ്ഞു.
'ഈ ഘട്ടത്തില്‍ സഞ്ജുവിനെ മാറ്റേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. സഞ്ജു സാംസണ് മികച്ചൊരു കളിക്കാരനാണ്, ഒട്ടനവധി മത്സരങ്ങള്‍ ജയിപ്പിച്ച മാച്ച് വിന്നറാണ്. അവന് മികച്ചൊരു ഐപിഎല്‍ സീസണ് ഉണ്ടായിരുന്നു. അതിലുപരി ഈ വര്‍ഷം നടന്ന ടി20 ലോകകപ്പിലെ മികച്ച താരം കൂടിയായിരുന്നു അവന്. നമ്മള് ഇപ്പോള്‍ എന്താണ് ഈ കാണിക്കുന്നത്? 'എല്ലാവരും എന്തിനാണ് തനിക്കുനേരെ മാത്രം വിരല്‍ ചൂണ്ടുന്നതെന്ന് സഞ്ജു ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാകുമെന്നും സാബാ കരീം പറഞ്ഞു.
ഐപിഎല്ലില്‍ 776 റണ്‍സ് അടിച്ചുകൂട്ടി റെക്കോര്‍ഡിട്ട വൈഭവ് സൂര്യവംശിക്ക് ഇപ്പോള്‍ അരങ്ങേറ്റം നല്കിയാല് സച്ചിന് ടെന്ണ്ടുല്ക്കറെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര ക്രിക്കറ്ററായി താരം മാറും. എന്നാല്‍ വൈഭവിന് ഇപ്പോള്‍ തന്നെ അവസരം നല്‍കുന്നത് അത്ര നല്ലതല്ലെന്നും വൈഭവ് കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാബാ കരീമിന്റെ അഭിപ്രായത്തോട് യോജിക്കുന്ന നിലപാടാണ് പരിപാടിയില്‍ പങ്കെടുത്ത ചേതേശ്വര്‍ പൂജാരയും പ്രകടിപ്പിച്ചത്. 'വൈഭവിനെ സംബന്ധിച്ചിടത്തോളം ഇത് വലിയ അവസരമാണ്. പ്ലേയിങ് ഇലവനില്‍ വൈഭവിന് ഒരുപക്ഷേ ഇടം കിട്ടിയില്ലെങ്കിലും അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. പതിനഞ്ചംഗ ടീമില്‍ ഇടം പിടിക്കുക ചില്ലറക്കാര്യമല്ല. പ്ലേയിങ് ഇലവനില്‍ സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞാലത് സ്വപ്നതുല്യമാകും' - പൂജാര പറഞ്ഞു.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
Saba Karim questions growing clamour to drop Samson to fit in Sooryavanshi
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

അജിത് അഗാര്‍ക്കര്‍ പുറത്ത്; ചീഫ് സെലക്ടര്‍ പദവിയിലേക്ക് രണ്ടുപേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ബിസിസിഐ



