
News Now
മാസപ്പടി കേസില് പിണറായിക്ക് ഇഡി സമന്സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

കുറഞ്ഞ ചെലവില് മികച്ച ലാഭം, പ്രമേഹ രോഗികള്ക്കും അനുയോജ്യമായ പാഷന് ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

മുംബൈ: ദരിദ്രകര്ഷക കുടുംബത്തില് ജനിച്ച ദീപ്തി വിശ്വറാവുവിന്റെ ഡോക്ടറാകണമെന്ന ആഗ്രഹം സാഷാത്കരിക്കാന് സഹായവുമായി സച്ചിന് ടെണ്ടുല്ക്കര്. ഇതോടെ രത്നഗിരിയിലെ സയറില് നിന്നുള്ള ദീപ്തി ഗ്രാമത്തിലെ ആദ്യ ഡോക്ടറാവാനുള്ള തയ്യാറെടുപ്പിലാണ്.
ഡോക്ടറാകണമെന്ന തന്റെ ആഗ്രഹത്തിന് സഹായം നല്കിയ സച്ചിന് ടെണ്ടുല്ക്കര്ക്ക് ദീപ്തി ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. ഏറെ നാളായുള്ള എന്റെ ആഗ്രഹമാണ് സാധ്യമായിരിക്കുന്നത്. ട്വിറ്ററില് പങ്കിട്ട വീഡിയോയില് ദീപ്തി പറയുന്നു.
ഇപ്പോള് താന് അക്കോളയിലെ സര്ക്കാര് മെഡിക്കല് കോളജില് എംബിബിഎസിന് പഠിക്കുകയാണ്. താനടക്കം നാലുപേരാണ് വീട്ടിലുള്ളത്. അച്ഛന് കര്ഷകനും അമ്മ വീട്ടമ്മയുമാണ്. കഠിനാദ്ധ്വാനമാണ് വിജയത്തിന്റെ താക്കോല് എന്ന് ആരോ പറഞ്ഞിട്ടുണ്ട്. ഒടുവില് തന്റെ കഠിനാദ്ധ്വാനത്തിന് ഫലമുണ്ടായി. തനിക്ക് സര്ക്കാര് മെഡിക്കല് കോളജില് എംബിബിഎസിന് സീറ്റ് ലഭിച്ചു. സച്ചിന് ടെണ്ടുല്ക്കര് സേവാ സഹ്യോഗ് ഫൗണ്ടേഷന്റെ സ്കോളര്ഷിപ്പ് ലഭിച്ചതിലൂടെയാണ് ഇത് സാധ്യമായതെന്നും ദീപ്തി പറയുന്നു.
Dipti Vishvasrao from Zarye, Ratnagiri is now all set to become the 1st doctor from her village. Thanks to @sachin_rtâs involvement!
â Seva Sahayog Foundation (@sevasahayog) July 27, 2021
Her dream of going to medical college is now within reach. Thank you Sachin, for being part of Diptiâs, and several other studentsâ journey. pic.twitter.com/kTCGWi8o6h
സ്വപ്നങ്ങളെ പിന്തുടര്ന്ന് അവ യാഥാര്ഥ്യമാക്കിയതിന്റെ തിളക്കമാര്ന്ന ഉദാഹരണമാണ് ദീപ്തി. അവളുടെ കഥ മറ്റുപലരെയും കഠിനാദ്ധ്വാനം ചെയ്യാന് പ്രേരിപ്പിക്കും. ദീപ്തിയുടെ ഭാവിജീവിതത്തിന് ആശംസകള് എന്നായിരുന്നു സച്ചിന്റെ മറുപടി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


