ഇതിഹാസത്തിന് ആദരം; സച്ചിന് മെല്‍ബണ്‍ ക്രിക്കറ്റ് ക്ലബ്ബ് അംഗത്വം

ലോകത്തിലെ ഏറ്റവും പ്രശസ്തമായ കായിക വേദികളിലൊന്നായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് നിന്ത്രിക്കുന്നതും എംസിസിയാണ്.

Sachin Tendulkar receives Melbourne Cricket Club membership
സച്ചിന്‍ ടെണ്ടുല്‍ക്കര്‍Source by : എക്‌സ്
Last Updated :28 December 2024, 12:45 pm IST

മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ (എംസിസി) ഓണററി അംഗമാകാനുള്ള ക്ഷണം സ്വീകരിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കായിക ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ക്ലബ്ബുകളില്‍ ഒന്നാണ് മെല്‍ബണ്‍ ക്രിക്കറ്റ് ക്ലബ്, ലോകത്തിലെ ഏറ്റവും പ്രശസ്തമായ കായിക വേദികളിലൊന്നായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് നിന്ത്രിക്കുന്നതും എംസിസിയാണ്.

'ഒരു ഐക്കണിനെ ആദരിക്കുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എംസിസി ഓണററി ക്രിക്കറ്റ് അംഗത്വം സ്വീകരിച്ചതായി എംസിസി സന്തോഷത്തോടെ അറിയിക്കുന്നു,' എംസിസി 'എക്‌സ്' എന്ന പോസ്റ്റില്‍ അറിയിച്ചു.

1989 നവംബറില്‍ 16ാം വയസില്‍ കറാച്ചിയില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ പാകിസ്ഥാനെതിരെ ആയിരുന്നു സച്ചിന്‍ അന്തരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 24 വര്‍ഷത്തെ കരിയറില്‍ 199 ടെസ്റ്റുകള്‍ കൂടി കളിച്ചു. 53.78 ശരാശരിയില്‍ 15921 റണ്‍സ് നേടി സച്ചിന്‍ ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ചു. 51 സെഞ്ച്വറിയും 68 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടുന്ന കരിയറില്‍ 46 വിക്കറ്റുകളും നേടി. 2013 നവംബറില്‍ മുംബൈയിലെ വാങ്കഡെയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു വിടവാങ്ങല്‍ ടെസ്റ്റ്.

ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനാണ് സച്ചിന്‍. 463 മത്സരങ്ങളില്‍ നിന്ന് 18426 റണ്‍സാണ് സച്ചിന്‍ നേടിയത്. 49 സെഞ്ച്വറികളും 96 അര്‍ധസെഞ്ച്വറികളും നേടി. ബാറ്റിങ് ശരാശരി 44.83 ആണ്. 1989 ഡിസംബര്‍ 18 ന് ഗുജ്രന്‍വാലയില്‍ പാകിസ്ഥാനെതിരെ തന്നെയായിരുന്നു ഏകദിന അരങ്ങേറ്റം. 2012 മാര്‍ച്ച് 18 ന് പാകിസ്ഥാനെതിരെ തന്നെ ആയിരുന്നു അവസാന ഏകദിന മത്സരം. ഇന്ത്യയ്ക്കായി ഒരു ടി20 മാത്രമാണ് സച്ചിന്‍ കളിച്ചത്. 2006 ഡിസംബര്‍ 1 ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു അത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now