'9.75 കോടിക്ക് 7 വിക്കറ്റും 33 റണ്‍സും, ടീമിന്റെ മോശം പ്രകടനത്തില്‍ വിഷമം'; ഒറ്റയ്ക്കിരുന്ന് കരയാറുണ്ടെന്ന് അശ്വിന്‍

2009 മുതല്‍ ഏഴുവര്‍ഷത്തോളം ചെന്നൈ സൂപ്പര്‍ കിങ്സിനായി കളിച്ചു

sad about the team's poor performance Ashwin says often cries alone
അശ്വിന്‍,ധോനി,IPL2025 Source by : x
Last Updated :27 May 2025, 8:13 pm IST

ചെന്നൈ: ഐപിഎല്ലില്‍(IPL2025 ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മോശം പ്രകടനത്തില്‍ വിഷമമുണ്ടെന്നും ഒറ്റയ്ക്കിരുന്ന് കരയാറുണ്ടെന്നും സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. സീസണില്‍ അവസാന സ്ഥാനക്കാരാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്.

ടീമില്‍ അശ്വിന്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ മോശം ഫോമില്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരു ലൈവ് പരിപാടിക്കിടെ അശ്വിന്‍ ചെന്നൈ ടീം വിടണമെന്ന് ഒരു ആരാധകന്‍ താരത്തോട് അഭ്യര്‍ഥിച്ചിരുന്നു.

'ഇഷ്ടത്തോടെ പറയുകയാണ്, ദയവായി സിഎസ്‌കെ കുടുംബം വിടണമെന്നാണ് ആരാധകന്‍' അശ്വിനോട് പറഞ്ഞത്. എന്നാല്‍ ടീമിനെ താന്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നാണ് അശ്വിന്‍ പറഞ്ഞത്. ടീമിന്റെ മോശം പ്രകടനത്തില്‍ കടുത്ത വിഷമമുണ്ടെന്നും ഒറ്റയ്ക്കിരുന്ന് കരയാറുണ്ടെന്നും അശ്വിന്‍ പറഞ്ഞു.

'ഈ സന്ദേശത്തിന് പിന്നിലുള്ള സ്നേഹം എനിക്ക് മനസിലാവുന്നുണ്ട്. ഞാനും ടീമിനെ വളരെയധികം കരുതലോടെയാണ് സമീപിച്ചത്. ഞാന്‍ കഠിധ്വാനം ചെയ്തു. എവിടെയാണ് മെച്ചപ്പെടുത്തേണ്ടതെന്നറിയാം. ഞാന്‍ പവര്‍ പ്ലേയില്‍ ധാരാളം റണ്‍സ് വഴങ്ങി. അടുത്ത സീസണില്‍ ബൗളിങ്ങില്‍ ശ്രദ്ധകേന്ദ്രീകരിക്കും. എനിക്ക് പന്ത് നല്‍കിയാല്‍ ബൗള്‍ ചെയ്യും. അതല്ല ബാറ്റ് ചെയ്യാനാണ് ആവശ്യപ്പെടുന്നതെങ്കില്‍ അത് ചെയ്യും. ഞാന്‍ ഏറ്റവും മികച്ചത് നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണ്.' അശ്വിന്‍ പറഞ്ഞു.

2009 മുതല്‍ ഏഴുവര്‍ഷത്തോളം ചെന്നൈ സൂപ്പര്‍ കിങ്സിനായി കളിച്ചു. ടീമിന്റെ ഉയര്‍ച്ച കണ്ടിട്ടുണ്ട്. പക്ഷേ ഇത്രയും വിഷമിക്കുന്നത് ഇതാദ്യമാണ്. ഒരാള്‍ക്ക് സങ്കല്‍പ്പിക്കാനാകുന്നതിനുമപ്പുറമുള്ള കരുതല്‍ ഞാന്‍ ടീമിന് നല്‍കുന്നുണ്ട്. ഇനി എന്ത് ചെയ്യാനാകുമെന്നതിലാണ് എന്റെ ശ്രദ്ധ. - അശ്വിന്‍ പറഞ്ഞു. ഐപിഎല്‍ താരലേലത്തില്‍ 9.75 കോടിക്കാണ് അശ്വിന്‍ ചെന്നൈയിലെത്തിയത്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റ് മാത്രമാണ് നേടാനായത്. 33 റണ്‍സാണ് ആകെ നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now