
സഞ്ജുവും ബുമ്രയും തിരിച്ചെത്തി; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു
ശ്രേയസ് അയ്യരാണ് ക്യാപ്റ്റന്‍. തിലക് വര്‍മ വൈസ് ക്യാപ്റ്റന്‍.

ന്യൂഡല്‍ഹി: അഫ്ഗാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണും ജസ്പ്രീത് ബുമ്രയും ടീമില്‍ തിരിച്ചെത്തി. ശ്രേയസ് അയ്യരാണ് ക്യാപ്റ്റന്‍. തിലക് വര്‍മ വൈസ് ക്യാപ്റ്റന്‍.
അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ, നിതീഷ് കുമര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിദ് റാണ എന്നിവരാണ് മറ്റ് താരങ്ങള്‍. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഉള്ളത്.
ആദ്യമത്സരം സെപ്റ്റംബര്‍ പതിമൂന്നിനും രണ്ടാം മത്സരം സെപ്റ്റംബര്‍ പതിനഞ്ചിനും അവസാനമത്സരം സെപ്റ്റംബര്‍ 17നുമാണ്. മൂന്ന് മത്സരങ്ങളും ന്യൂഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Samson and Bumrah return, Hardik unavailable for T20I series vs Afghanistan in Delhi
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


