ടെസ്റ്റാണ് ജഡേജയ്ക്ക് ഏറെ അനുയോജ്യമായ ഫോർമാറ്റെന്നും മഞ്ജരേക്കർ

ഹാഫ് സെഞ്ചുറി ആഘോഷിക്കുന്ന ജഡേജ/ ചിത്രം: ട്വിറ്റർ
Last Updated :20 January 2024, 8:34 am IST

News Now

ടെസ്റ്റ് മത്സരങ്ങളിൽ താൻ രവീന്ദ്ര ജഡേജയുടെ കടുത്ത ആരാധകനാണെന്ന് കമൻ്റേറ്ററും മുൻ ഇന്ത്യൻ താരവുമായ സഞ്ജയ് മഞ്ജരേക്കർ. തന്നെ മെൻഷൻ ചെയ്ത് കുറിച്ച ഒരു ട്വീറ്റിന് മറുപടി നൽകവെയാണ് മഞ്ജരേക്കർ ഇങ്ങനെ പ്രതികരിച്ചത്. നേരത്തെ ജഡേജയെ തട്ടിക്കൂട്ട് ക്രിക്കറ്റർ എന്നുവിളിച്ച് വിവാദത്തിലായ വ്യക്തിയാണ് മഞ്ജരേക്കർ.

‘മഞ്ജരേക്കർ സമ്മതിക്കില്ലായിരിക്കാം. എങ്കിലും ജഡേജയാണ് കപിൽ ദേവിനു ശേഷം ഇന്ത്യക്ക് ലഭിച്ച ഏറ്റവും മികച്ച ഓൾറൗണ്ടർ. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ജഡേജയുടെ ബാറ്റിംഗ് മെച്ചപ്പെട്ടിട്ടുണ്ട്’ മഞ്ജരേക്കറെ ടാഗ് ചെയ്ത് വന്ന ഒരു ട്വീറ്റാണ് ഇത്. ഇതിന് മറുപടി കുറിച്ചാണ് ടെസ്റ്റിൽ താൻ ജഡേജയുടെ വലിയ ആരാധകനാണെന്ന് മഞ്ജരേക്കർ പറഞ്ഞത്. 

‘ടെസ്റ്റ് ക്രിക്കറ്റിലേക്ക് വരുമ്പോൾ ജഡേജയുടെ വലിയ ആരാധകനാണ് ഞാൻ. വർഷങ്ങളായി അങ്ങനെയാണ്. ടെസ്റ്റാണ് അദ്ദേഹത്തിന് ഏറെ അനുയോജ്യമായ ഫോർമാറ്റ്’, മഞ്ജരേക്കർ കുറിച്ചു.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates