സഞ്ജുവിനും രക്ഷിക്കാനായില്ല, സര്‍വീസസിന് മുന്‍പില്‍ വീണ് കേരളം

സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തോല്‍വി. സര്‍വീസസ് 2 വിക്കറ്റിനാണ് കേരളത്തെ വീഴ്ത്തിയത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:07 am IST

രാജ്‌കോട്ട്: സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തോല്‍വി. സര്‍വീസസ് 2 വിക്കറ്റിനാണ് കേരളത്തെ വീഴ്ത്തിയത്. ടൂര്‍ണമെന്റിലെ കേരളത്തിന്റെ ആദ്യ തോല്‍വിയാണ് ഇത്. സര്‍വീസസ് മുന്‍പില്‍ വെച്ച 149 റണ്‍സ് പിന്തുടര്‍ന്ന കേരളം 136 റണ്‍സ് അകലെ വീണു. 

ടോസ് നേടിയ കേരളം സര്‍വീസസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 39 റണ്‍സ് എടുത്ത  ആന്‍ഷുല്‍ ഗുപ്തയാണ് സര്‍വീസസിന്റെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ രവി ചൗഹാന്‍ 22 റണ്‍സും നേടി. മറ്റൊരു സര്‍വീസസ് താരത്തിനും 20ന് മുകളിലേക്ക് സ്‌കോര്‍ ഉയര്‍ത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ എക്‌സ്ട്രാ ആയി കേരളം 18 റണ്‍സ് വഴങ്ങി. 

വൈശാഖ് ചന്ദ്രന്‍ മൂന്ന് വിക്കറ്റും ആസിഫ് രണ്ട് വിക്കറ്റും സിജിമോനും മനു കൃഷ്ണനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ചെയ്‌സ് ചെയ്ത് ഇറങ്ങിയ കേരളത്തെ 136 റണ്‍സില്‍ ഓള്‍ഔട്ടാക്കാന്‍ സര്‍വീസസിനായി. 36 റണ്‍സ് നേടിയ സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. 

കേരള ടീമിലേക്ക് മടങ്ങി എത്തിയ സഞ്ജു സാംസണ്‍ 26 പന്തില്‍ നിന്ന് 30 റണ്‍സ് എടുത്തും മടങ്ങി. മറ്റൊരു കേരളാ താരത്തിനും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now