
'ട്വന്റി20 ലോകകപ്പ് സംഘത്തില്‍ സഞ്ജു ഇടം നേടിയേക്കും'; സൂചനയുമായി ബിസിസിഐ
മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സംഘത്തില്‍ ഇടം നേടിയേക്കും
ന്യൂഡല്‍ഹി: മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സംഘത്തില്‍ ഇടം നേടിയേക്കും. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് ടീമില്‍ വലിയ അഴിച്ചുപണികള്‍ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സഞ്ജു സാംസണ്‍ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെട്ടേക്കും എന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് സ്‌പോര്‍ട്‌സ്‌കീഡയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏഷ്യാ കപ്പില്‍ ഋഷഭ് പന്തിന്റെ ബാറ്റിങ്ങും വിക്കറ്റ് കീപ്പിങ്ങും വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
ശ്രീലങ്കക്കെതിരായ ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തിലെ അവസാന ഓവറില്‍ ഭാനുക രജപക്‌സയെ റണ്‍ഔട്ട് ആക്കാനുള്ള അവസരം ഋഷഭ് പന്ത് നഷ്ടപ്പെടുത്തി. ബാറ്റിങ്ങിലും സ്‌കോര്‍ ഉയര്‍ത്താന്‍ പന്തിന് കഴിയാതിരുന്നതോടെ ട്വന്റി20 ഫോര്‍മാറ്റില്‍ നിന്ന് പന്തിനെ ഒഴിവാക്കണം എന്ന ആവശ്യം ശക്തമാണ്.
According to reports, a BCCI Official has confirmed that Sanju Samson can be included in Indiaâs squad for the upcoming T20 World Cup #teamindia #indiancricketteam pic.twitter.com/xC0SmRmk6H
â Sportskeeda (@Sportskeeda) September 8, 2022
ഋഷഭ് പന്തിന് ട്വന്റി20യില്‍ കഴിവ് തെളിയിക്കാന്‍ ഇതിനോടകം മത്സരങ്ങള്‍ ലഭിച്ചു കഴിഞ്ഞതായി പാക് മുന്‍ താരം ഡാനിഷ് കനേരിയ ചൂണ്ടിക്കാണിക്കുന്നു. ടെസ്റ്റിലും ഏകദിനത്തിലും അത്ഭുതങ്ങള്‍ കാണിക്കാന്‍ സഞ്ജുവിന് കഴിഞ്ഞേക്കും. എന്നാല്‍ ട്വന്റി20യില്‍ സഞ്ജു ആയിരിക്കും അനുയോജ്യന്‍. ദിനേശ് കാര്‍ത്തിക്കിന് ഇനി എത്ര നാള്‍ ടീമില്‍ തുടരാനാവും എന്നും ഡാനിഷ് കനേരിയ ചോദിക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?

ഹൂതി ആക്രമണത്തില്‍ നടുങ്ങി റിയാദ്; 12 മരണം, 309 പേര്‍ക്ക് പരിക്ക്; കിങ് ഖാലിദ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

മിനി കൂപ്പര്‍ ഇടിച്ചുതെറിപ്പിച്ചു, നെടുമ്പാശേരിയില്‍ മൂന്ന് സ്കൂട്ടര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം; കാര്‍ ഡ്രൈവര്‍ ലഹരി ഉപയോഗിച്ചതായി സംശയം

ഇന്നുമുതല്‍ യാത്ര കൂടുതല്‍ സുഖകരം, ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍

Related News


നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?

ഹൂതി ആക്രമണത്തില്‍ നടുങ്ങി റിയാദ്; 12 മരണം, 309 പേര്‍ക്ക് പരിക്ക്; കിങ് ഖാലിദ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു
