
‘സഞ്ജു ഭയ്യ ആണ് ‘- സെൽഫിക്കിടെ ഫോൺ കോൾ, വണ്ടറടിച്ച് ആരാധകൻ (വീഡിയോ)
കഴിഞ്ഞ രണ്ട് മത്സരങ്ങളും തുടരെ തോറ്റ രാജസ്ഥാൻ വിജയ വഴിയിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്

ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ഇന്ന് സ്വന്തം തട്ടകത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടാനൊരുങ്ങുന്നു. പരിശീലനത്തിനിടെ ആരാധകരുമായി സമയം ചെലവഴിച്ച് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ. ഇതിന്റെ വീഡിയോ രാജസ്ഥാൻ ട്വിറ്ററിൽ പങ്കിട്ടു. ആരാധകർക്കൊപ്പം സെൽഫിയെടുത്തും മറ്റും സഞ്ജു മനം കവരുന്നു. അതിനിടെയുണ്ടായ ഒരു ഫോൺ വിളിയാണ് വീഡിയോയെ ശ്രദ്ധയമാക്കിയത്.
സെൽഫി എടുക്കാനായി വാങ്ങിയ ആരാധകന്റെ ഫോണിലേക്കു വന്ന കോൾ സഞ്ജു അറ്റൻഡ് ചെയ്യുന്നു. ‘സഞ്ജു ഭയ്യ ആണ് സംസാരിക്കുന്നത്‘ എന്ന് ആരാധകരിൽ ഒരാൾ പറയുന്നുണ്ട്. പിന്നാലെ ഫോൺ വിളിച്ച ആളും ‘സഞ്ജു ഭയ്യ‘ എന്നു പറയുന്നത് കേൾക്കാം. ‘എന്തുണ്ട് വിശേഷം‘ എന്നു ആരാധകനോട് സഞ്ജു തിരിച്ചു ചോദിക്കുന്നു. പിന്നാലെ ഫോൺ തിരിച്ചു നൽകി താരം മടങ്ങി.
Calls Text because you never know, Sanju Samson might just pick up pic.twitter.com/fJwGMbvmt2
â Rajasthan Royals (@rajasthanroyals) April 26, 2023
കഴിഞ്ഞ രണ്ട് മത്സരങ്ങളും തുടരെ തോറ്റ രാജസ്ഥാൻ വിജയ വഴിയിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. നിലവിൽ മികച്ച ഫോമിൽ കളിക്കുന്ന ചെന്നൈ സൂപ്പർ കിങ്സാണ് പോയിന്റ് പട്ടികയിൽ ഒന്നാമതുള്ളത്. അഞ്ച് വിജയവുമായി പത്ത് പോയിന്റുമായാണ് ധോനിയും സംഘവും തലപ്പത്ത് നിൽക്കുന്നത്. നാല് വിജയവുമായി എട്ട് പോയിന്റോടെ രാജസ്ഥാൻ മൂന്നാം സ്ഥാനത്ത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കൊറിയർ വഴി കോടികളുടെ എംഡിഎംഎ കടത്ത്: അന്തർ സംസ്ഥാന ലഹരി റാക്കറ്റിന്റെ നീക്കം തകർത്ത് പൊലീസ്



