
നയിക്കാൻ സഞ്ജു സാംസൺ; കർണാടക താരം ശ്രേയസ് ഗോപാൽ ഇനി കേരള ടീമിൽ
ഈ മാസം 16 മുതൽ 27 വരെ മുബൈയിലാണ് ടൂർണമെന്റ്. ടീം നാളെ മുംബൈയിലേക്ക് തിരിക്കും. എം വെങ്കടരമണയാണ് കേരളത്തിന്റെ പരിശീലകൻ

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തിനുള്ള കേരള ടീമിനെ സഞ്ജു സാംസൺ നയിക്കും. രോഹൻ കുന്നുമൽ വൈസ് ക്യാപ്റ്റൻ. ജലജ് സക്സേന, ശ്രേയസ് ഗോപാൽ എന്നിവരും ടീമിലുണ്ട്. കർണാടക താരമായ ശ്രേയസ് പുതിയ സീസണിൽ കേരളത്തിനായാണ് കളിക്കുന്നത്.
ഈ മാസം 16 മുതൽ 27 വരെ മുബൈയിലാണ് ടൂർണമെന്റ്. ടീം നാളെ മുംബൈയിലേക്ക് തിരിക്കും. എം വെങ്കടരമണയാണ് കേരളത്തിന്റെ പരിശീലകൻ.
ഏഷ്യൻ ഗെയിംസ്, ഏഷ്യാ കപ്പ്, ലോകകപ്പ് ടീമുകളിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നില്ല. അയർലൻഡിനെതിരായ ടി20 യിലാണ് താരം അവസാനമായി ഇന്ത്യക്കായി കളിച്ചത്. മുഷ്താഖ് അലി ട്രോഫിയിൽ തിളങ്ങി വീണ്ടും ഇന്ത്യൻ കുപ്പായത്തിലേക്ക് മടങ്ങാനുള്ള ലക്ഷ്യമാണ് സഞ്ജുവിനു മുന്നിൽ.
കേരള ടീം: സഞ്ജു സാംസൺ (ക്യാപ്റ്റൻ), രോഹൻ എസ് കുന്നുമ്മൽ, ജലജ് സക്സേന, ശ്രേയസ് ഗോപാൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, സച്ചിൻ ബേബി, വിഷ്ണു വിനോദ്, അബ്ദുൽ ബാസിത്, സിജോമോൻ ജോസഫ്, വൈശാഖ് ചന്ദ്രൻ, ബേസിൽ തമ്പി, കെഎം ആസിഫ്, വിനോദ് കുമാർ, മനു കൃഷ്ണൻ, വരുൺ നായനാർ, അജ്നാസ് എം, മിഥുൻ പികെ, സൽമാൻ നിസാർ.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
