
സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ, രോഹിത്തും കോഹ്‌ലിയും ഇല്ല; വെസ്റ്റ് ഇൻഡീസിന് എതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു
രോഹിത് ശര്‍മ്മയും വിരാട് കൊഹ്‌ലിയും ഇല്ലാതെ കളത്തിൽ ഇറങ്ങുന്ന ടീമിനെ ഹാര്‍ദിക് പാണ്ഡ്യ നയിക്കും
മുംബൈ; വെസ്റ്റ് ഇൻഡീസിന് എതിരായ ടി20 പരമ്പരയിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി. സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും ഇല്ലാതെ കളത്തിൽ ഇറങ്ങുന്ന ടീമിനെ ഹര്‍ദിക് പാണ്ഡ്യ നയിക്കും. ട്വിറ്ററിലൂടെയായിരുന്നു പ്രഖ്യാപനം.
ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങളായ യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, മുകേഷ് കുമാര്‍ എന്നിവര്‍ ടി20 ടീമില്‍ ഇടം നേടിയപ്പോള്‍ ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും സ്ഥാനം നിലനിര്‍ത്തി. സൂര്യകുമാര്‍ യാദവാണ് വൈസ് ക്യാപ്റ്റന്‍. ബിസിസിഐ ചീഫ് സെലക്ടറായി മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍ ചുമതലയേറ്റതിന്‌ശേഷം പ്രഖ്യാപിക്കുന്ന ആദ്യ ഇന്ത്യന്‍ സ്‌ക്വാഡ് കൂടിയാണിത്.
India's T20I squad: Ishan Kishan (wk), Shubman Gill, Yashasvi Jaiswal, Tilak Varma, Surya Kumar Yadav (VC), Sanju Samson (wk), Hardik Pandya (C), Axar Patel, Yuzvendra Chahal, Kuldeep Yadav, Ravi Bishnoi, Arshdeep Singh, Umran Malik, Avesh Khan, Mukesh Kumar.
â BCCI (@BCCI) July 5, 2023
പേസര്‍മാരായ അര്‍ഷ്ദീപ് സിംഗും ആവേശ് ഖാനും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ മുഹമ്മദ് ഷമിക്ക് ടി20 ടീമിലും വിശ്രമം നല്‍കി. ഉമ്രാന്‍ മാലിക് ടി20 ടീമില്‍ തിരിച്ചെത്തിയപ്പോള്‍ സ്പിന്നറായ രവി ബിഷ്ണോയിയും ടീമില്‍ തിരിച്ചെത്തി. അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരും സ്പിന്നര്‍മാരായി ടീമിലുണ്ട്.
ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്ക് ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ അഞ്ച് ടി20കളുള്ള പരമ്പര ഓഗസ്റ്റ് മൂന്നിനാണ് ആരംഭിക്കുക. ഓഗസ്റ്റ് 6, 8, 12, 13 തിയതികളിലാണ് മറ്റ് മത്സരങ്ങള്‍. ഇതില്‍ അവസാന രണ്ട് ടി20കള്‍ അമേരിക്കയിലെ ഫ്ലോറിഡയില്‍ വച്ചാണ് നടക്കുക.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പോരും ഇല്ലാ.. പോരാത്തതിനു മത്സരവും ഇല്ലാ...'; ഉദ്യോഗസ്ഥ പോര് ആക്ഷേപത്തില്‍ ദിവ്യ എസ് അയ്യര്‍

പ്രകൃതിക്ക് അതിരുകളില്ല; ഭാവനയ്ക്കുണ്ട്: വില്യം ബ്ലേക്ക്
പിണറായിക്കെതിരെ കേസ് എടുക്കമോ?; നാനാ പടേക്കറുടെ മരണത്തില്‍ കേസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്


