
രാഹുലിന്റെ പരിക്ക് ഭേദമായി; ഏഷ്യാ കപ്പ് സ്ക്വാഡിൽ നിന്നും സഞ്ജു പുറത്ത്
രാഹുൽ ശ്രീലങ്കയിൽ ഇന്ത്യൻ ടീമിനൊപ്പം ചേർന്നതോടെയാണ് സഞ്ജു പുറത്തായി
കൊളംബോ: ഏഷ്യാ കപ്പ് സ്ക്വാഡിൽ നിന്നും സഞ്ജു സാംസൺ പുറത്ത്. കെഎൽ രാഹുലിന്റെ പരിക്കിനെ തുടർന്ന് ഏഷ്യാ കപ്പിനുള്ള 17 അംഗ ഇന്ത്യൻ ടീമിൽ റിസർവ് താരമായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ പരിക്കുകൾ പൂർണമായി ഭേദമായ രാഹുൽ ശ്രീലങ്കയിൽ ഇന്ത്യൻ ടീമിനൊപ്പം ചേർന്നതോടെയാണ് സഞ്ജു പുറത്തായി.
പരിശീലന്തതിനിടെ വീണ്ടും പരിക്കേറ്റതിനാൽ രാഹുലിന് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലും കളിക്കാൻ സാധിച്ചില്ല. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു രാഹുലിന്റെ പരിശീലനം. വിക്കറ്റ് കീപ്പറായി പരിശീലനം ആരംഭിച്ച രാഹുൽ പാക്കിസ്ഥാനെതിരായ സൂപ്പർ ഫോർ മത്സരത്തിൽ കളിക്കും.
പാക്കിസ്ഥാനെതിരായ കളിയിൽ വിക്കറ്റ് കീപ്പറായി തിളങ്ങിയ ഇഷാനെ രാഹുലിന്റെ വരവോടെ ബിസിസിഐ പുറത്തിരുത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വിക്കറ്റ് കീപ്പറല്ലാതെ, ബാറ്ററായി മാത്രം ഇഷാൻ കിഷനെ പരിഗണിക്കാനും സാധ്യതയുണ്ട്. ഏകദിന ലോകകപ്പിനുള്ള ടീമിലും രാഹുലും ഇഷാൻ കിഷനുമാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർമാർ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
