'സഞ്ജു സാംസണ്‍ തമിഴില്‍ സംസാരിച്ചു, അത് എന്റെ പ്ലാന്‍ തകര്‍ത്തു'; ഇഷ് സോധി പറയുന്നു
ന്യൂസിലന്‍ഡ് ലെഗ് സ്പിന്നര്‍ ഇഷ് സോധിയാണ് സഞ്ജുവിന്റെ തമിഴ് തന്നെ ആശയക്കുഴപ്പത്തിലാക്കിയ സംഭവത്തെ കുറിച്ച് പറയുന്നത്
ക്രൈസ്റ്റ്ചര്‍ച്ച്: ഹിന്ദിയും പഞ്ചാബിയും കേട്ടാന്‍ മനസിലാവുന്ന താന്‍ ക്രീസില്‍ നില്‍ക്കെ തമിഴില്‍ സംസാരിച്ച് സഞ്ജു കുഴക്കിയ സംഭവം വെളിപ്പെടുത്തി ന്യൂസിലന്‍ഡ് താരം. ന്യൂസിലന്‍ഡ് ലെഗ് സ്പിന്നര്‍ ഇഷ് സോധിയാണ് സഞ്ജുവിന്റെ തമിഴ് തന്നെ ആശയക്കുഴപ്പത്തിലാക്കിയ സംഭവത്തെ കുറിച്ച് പറയുന്നത്.
എനിക്ക് പഞ്ചാബി സംസാരിക്കാന്‍ അറിയാം. ഹിന്ദി കേട്ടാല്‍ മനസിലാവും. ഞാന്‍ ന്യൂസിലന്‍ഡിന് വേണ്ടി കളിക്കാന്‍ തുടങ്ങിയ സമയത്ത് ഇക്കാര്യം ഇന്ത്യന്‍ താരങ്ങള്‍ മനസിലാക്കിയിട്ടുണ്ടായിരിക്കില്ല. ഇന്ത്യന്‍ താരങ്ങള്‍ പറയുന്നത് കേട്ടാല്‍ മനസിലാക്കാന്‍ കഴിയും എന്ന ആശ്വാസത്തിലാണ് ഞാന്‍ നിന്നിരുന്നത്, ഇഷ് സോധി പറയുന്നു.
ഒരിക്കല്‍ ഗ്രൗണ്ടില്‍ വെച്ച് സഞ്ജു സാംസണ്‍ തമിഴില്‍ സംസാരിച്ചു. ഇത് എന്നെ ആശയക്കുഴപ്പത്തിലാക്കി. ഇന്ത്യന്‍ താരങ്ങളും പിന്നീട് വ്യത്യസ്ത ഭാഷകള്‍ സംസാരിക്കാന്‍ തുടങ്ങി. അവരുടെ ഗുജറാത്തിയിലേയും മറാഠിയിലേയും സംസാരങ്ങള്‍ എനിക്ക് പിടികിട്ടിയില്ല, ന്യൂസിലന്‍ഡ് സ്പിന്നര്‍ പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ചോറുമുതൽ കേക്ക് വരെ; ഓരോ വിഭവത്തിനും ഓരോ സ്പൂൺ! അറിയാം വിവിധതരം സെർവിങ് സ്പൂണുകൾ
'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അംബുജാക്ഷന്റെ ഭര്‍ത്താവ്



