എം എസ് ധോണിയുടെ അഭാവം പരിഹരിക്കാൻ സഞ്ജു സാംസന് കഴിയുമെന്നാണ് ചെന്നൈ ആരാധകരും പറയുന്നത്.

IPL 2026
Sanju Samson’s Match Winning Knock vs Delhi Wins Praise from Gavaskar and Sehwag.Source by : CSK/X
Last Updated :6 May 2026, 12:32 pm IST

News Now

ചെന്നൈ: ഐപിഎല്ലിൽ ഡൽഹിക്കെതിരായ മത്സരത്തിൽ സഞ്ജു സാംസണ്‍ നടത്തിയ പോരാട്ടത്തിനെ അഭിനന്ദിച്ചു നിരവധി മുൻ താരങ്ങളാണ് രംഗത്ത് വന്നിരിക്കുന്നത്. സഞ്ജു പുറത്താവാതെ 52 പന്തില്‍ 87 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായിരുന്നു. ടീമിലെ താരങ്ങൾ അതിവേഗം വിക്കറ്റ് ആയി മടങ്ങിയപ്പോൾ ക്ഷമയോടെ സഞ്ജു ക്രീസിൽ തുടർന്നതാണ് ചെന്നൈയ്ക്ക് വിജയം നേടാൻ സഹായിച്ചത്. എം എസ് ധോണിയുടെ അഭാവം പരിഹരിക്കാൻ സഞ്ജു സാംസന് കഴിയുമെന്നാണ് ചെന്നൈ ആരാധകരും പറയുന്നത്.

മത്സരത്തിൽ സെഞ്ച്വറി നേടാൻ അവസരമുണ്ടായിട്ടും എന്ത് കൊണ്ട് അതിന് ശ്രമിച്ചില്ലെന്ന ചോദ്യത്തിന് സഞ്ജു പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു.

'സെഞ്ച്വറി നേടുന്നത് എല്ലായ്പ്പോഴും സ്പെഷ്യൽ ആണ്. പക്ഷേ, അതിന് വേണ്ടി ഞാൻ കുറച്ച് സ്വാർത്ഥമായി കളിക്കേണ്ടി വരും. കാർത്തിക്കിനോട് നീ സിംഗിൾ എടുക്കൂ, എനിക്ക് സെഞ്ച്വറി അടിക്കണം എന്ന് പറയാൻ തോന്നിയില്ല. കാരണം അവൻ നല്ല രീതിയിലാണ് ബാറ്റ് വീശിയിരുന്നത്. അവന്റെ ആത്മവിശ്വാസം തകർക്കാൻ താല്പര്യമില്ല. മത്സരം ജയിക്കുകയാണ് മാത്രമായിരുന്നു മനസ്സിൽ'' സഞ്ജു വ്യക്തമാക്കി.

സഞ്ജുവിന്റെ ഈ മനോഭാവത്തിന് അഭിനന്ദനം അറിയിച്ചു നിരവധി മുൻ താരങ്ങളാണ് രംഗത്ത് എത്തിയിരിക്കുന്നത്.

“ക്ഷമയ്ക്ക് വലിയ പ്രതിഫലം ലഭിക്കും എന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ മത്സരത്തിൽ കണ്ടത്. സഞ്ജു ആദ്യം ക്രീസിൽ ഉറച്ച് നിന്ന ശേഷം ആക്രമണത്തിലേക്ക് മാറി. കാർത്തിക് ആ ഷോട്ടുകൾ കളിച്ച് മത്സരം ഫിനിഷ് ചെയ്തില്ലായിരുന്നെങ്കിൽ സഞ്ജുവിന് സെഞ്ച്വറി നേടാനായേനേ. പക്ഷേ അദ്ദേഹം ടീമിനുവേണ്ടിയാണ് കളിച്ചത്” ഗാവസ്‌കർ പറഞ്ഞു.

“സഞ്ജു അനാവശ്യമായ റിസ്കുകൾ ഒഴിവാക്കി മോശം പന്തുകൾ മാത്രം പ്രഹരിച്ച് മികച്ച രീതിയിലാണ് മത്സരം മുന്നോട്ട് കൊണ്ട് പോയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹത്തിന്റെ ഗെയിം മനസിലാക്കാനുള്ള കഴിവ് മെച്ചപ്പെട്ടിട്ടുണ്ട്” സെവാഗ് പറഞ്ഞു.

ഈ സീസണിൽ സഞ്ജു സാംസൺ ഇതിനകം തന്നെ മികച്ച പ്രകടനമാണ് നടത്തുന്നത്. രണ്ട് സെഞ്ച്വറികളും ഒരു അർധസെഞ്ച്വറിയും ഉൾപ്പെടെ 402 റൺസ് സ്വന്തമാക്കിയ അദ്ദേഹം ഓറഞ്ച് ക്യാപ് പട്ടികയിൽ മുൻനിരയിലാണ്.

Summary

Sanju Samson’s Match Winning Knock vs Delhi Wins Praise from Gavaskar and Sehwag.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics