സഞ്ജുവിന് ഇന്ന് വിമര്‍ശകരുടെ വായടപ്പിക്കണം; എതിരാളി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്‌

ആര്‍സിബിയില്‍ നിന്നേറ്റ 10 വിക്കറ്റിന്റെ തോല്‍വി വലിയ പ്രഹരമാണ് രാജസ്ഥാന്‍ റോയല്‍സിന് മേല്‍ ഏല്‍പ്പിച്ചത്

സഞ്ജു ടീം ഡയറക്ടര്‍ സംഗക്കാരക്കൊപ്പം / ട്വിറ്റര്‍ ചിത്രം
Last Updated :20 January 2024, 8:43 am IST
Edited by :migrator

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് എതിരെ. വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ സഞ്ജുവിന് ഇന്നത്തെ ജയം അനിവാര്യമാണ്. തോറ്റെങ്കിലും ചെന്നൈക്കെതിരായ കളിയില്‍ നിന്ന് ആത്മവിശ്വാസം കൂട്ടിയാണ് കൊല്‍ക്കത്തയുടെ വരവ്. 

ആര്‍സിബിയില്‍ നിന്നേറ്റ 10 വിക്കറ്റിന്റെ തോല്‍വി വലിയ പ്രഹരമാണ് രാജസ്ഥാന്‍ റോയല്‍സിന് മേല്‍ ഏല്‍പ്പിച്ചത്. ബാറ്റിങ്ങില്‍ സ്ഥിരത കണ്ടെത്താന്‍ രാജസ്ഥാന്‍ റോയല്‍സ് ബാറ്റ്‌സ്മാന്മാര്‍ക്ക് ആര്‍ക്കും തന്നെ കഴിഞ്ഞിട്ടില്ല. ബൗളിങ്ങും രാജസ്ഥാന് തലവേദനയാണ്. റണ്‍സ് വിട്ടുകൊടുക്കുന്നത് നിയന്ത്രിക്കാന്‍ ക്രിസ് മോറിസിനും മുസ്താഫിസൂര്‍ റഹ്മാനും കഴിഞ്ഞിട്ടില്ല. 

ആദ്യ കളിക്ക് ശേഷം വലിയ സ്‌കോര്‍ കണ്ടെത്താന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. സുനില്‍ ഗാവസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ജുവിനെ വിമര്‍ശിച്ച് എത്തിയിരുന്നു. രാജസ്ഥാന്‍ നിരയില്‍ ഓപ്പണിങ്ങില്‍ തുടരെ പരാജയപ്പെടുന്ന വോഹ്‌റയെ മാറ്റിയേക്കാന്‍ സാധ്യതയുണ്ട്. 

കൊല്‍ക്കത്ത നിരയിലേക്ക് ഹര്‍ഭജന്‍ സിങ് മടങ്ങിയെത്തിയേക്കും. മോര്‍ഗന്റെ ക്യാപ്റ്റന്‍സിക്ക് നേരേയും വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. എന്നാല്‍ ചെന്നൈക്കെതിരെ കാര്‍ത്തിക്, റസല്‍ എന്നിവര്‍ ഫോമിലേക്ക് എത്തിയതാണ് കൊല്‍ക്കത്തയുടെ ആത്മവിശ്വാസം കൂട്ടുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now