
ഹൈ ജംപിലും വെള്ളിത്തിളക്കം! നേട്ടത്തിലേക്ക് ഉയർന്നത് സർവേശ് കുശാരെ
ഡെക്കാത്ലണിലും സ്റ്റീപ്പിള്‍ചെയ്സിലും വെങ്കലം

നഗോയ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹൈ ജംപില്‍ ഇന്ത്യക്ക് വെള്ളി. ഇന്ത്യയുടെ സര്‍വേശ് കുശാരെയാണ് നേട്ടം സമ്മാനിച്ചത്. 2.25 മീറ്റര്‍ താണ്ടിയാണ് സര്‍വേശ് വെള്ളിയില്‍ എത്തിയത്. 2.25 താണ്ടി ചൈനീസ് തായ്പേയ് താരം ഫു ചോ ഹസ്വാനാണ് സ്വര്‍ണം സ്വന്തമാക്കിയത്. ദക്ഷിണ കൊറിയയുടെ വു സംഗ്യോക്കിനാണ് വെങ്കലം.
2 വെങ്കലം കൂടി
ഏഷ്യന്‍ ഗെയിംസ് ഡെക്കാത്ലണില് വെങ്കലം നേടി ഇന്ത്യ. പിന്നാലെ വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്സിലും ഇന്ത്യ വെങ്കലം സ്വന്തമാക്കി. ഇന്ത്യയുടെ തേജസ്വിന് ശങ്കറാണ് ഡെക്കാത്ലണില് വെങ്കലം നേടിയത്. പരുള്‍ ചൗധരിയാണ് സ്റ്റീപ്പിള്‍ ചെയ്സില്‍ വെങ്കലം സമ്മാനിച്ചത്.
7,934 പോയിന്റുകള്‍ നേടിയാണ് തേജസ്വിന് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ജപ്പാന് താരം യുമ മരുയമയ്ക്കാണ് സ്വര്‍ണം. ചൈനയുടെ ചെന്‍ സിനുവയ്ക്കാണ് വെള്ളി.
9:08.67 സമയത്തില്‍ ഫിനിഷ് ചെയ്താണ് പരുളിന്റെ വെങ്കലം. ബഹ്റൈന്‍ താരം വിന്‍ഫ്രെഡ് യവിയാണ് സ്വര്‍ണം നേടിയത്. കസാഖിസ്ഥാന്റെ നോറ ജെറുതോ തനുയിക്കാണ് വെള്ളി.
ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 37ല്‍ എത്തി. 4 സ്വര്‍ണം 16 വെള്ളി 17 വെങ്കലം മെഡലുകളാണ് നിലവില്‍ ഇന്ത്യയ്ക്കുള്ളത്.
WHAT TO READ NEXT

കുല്‍ദീപിന് 4 വിക്കറ്റ്; കാര്യവട്ടത്ത് കളി ജയിക്കാൻ '296 റൺസ്'
ആന്‍സിക്ക് വെള്ളി
വനിതാ ലോങ് ജംപില്‍ ഇന്ത്യയുടെ മലയാളി താരം ആന്‍സി സോജന് നേരിയ വ്യത്യാസത്തില്‍ സ്വര്‍ണം. തുടരെ രണ്ടാം ഏഷ്യന്‍ ഗെയിംസിലും താരം വെള്ളി കൊണ്ട് തൃപ്തിപ്പെട്ടു. ഒന്നാം ശ്രമത്തില്‍ 6.49 മീറ്റര്‍ താണ്ടിയും അഞ്ചാം ശ്രമത്തില്‍ 6.53 മീറ്റര്‍ താണ്ടിയും ആന്‍സി മുന്നില്‍ നിന്നിരുന്നു. എന്നാല്‍ ആറാം ശ്രമത്തില്‍ ചൈനയുടെ ഹ്വങ് യിങ്യിങ് 6.55 മീറ്റര്‍ താണ്ടി സ്വര്‍ണം പിടിച്ചെടുക്കുകയായിരുന്നു.
കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ താരം ഇത്തവണ അത് സുവര്‍ണ നേട്ടമാക്കി മാറ്റാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ നേരിയ വ്യത്യാസത്തില്‍ താരത്തിന് പോഡിയം ഫിനിഷ് നഷ്ടമായി.
200 മീറ്ററില്‍ വെങ്കലം
വനിതകളുടെ 200 മീറ്ററില്‍ ഇന്ത്യക്ക് വെങ്കലം. ഇന്ത്യയുടെ ഹരിത ഭദ്രയാണ് മെഡല്‍ സമ്മാനിച്ചത്. താരം 23.20 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് മൂന്നാമതെത്തി മെഡലുറപ്പിച്ചത്. സിങ്കപ്പുരിന്റെ ശാന്തി പെരേരയ്ക്കാണ് സ്വര്‍ണം. ചൈനയുടെ ചെന്‍ യുജിക്കാണ് വെള്ളി.
WHAT TO READ NEXT

വീണ്ടും 'വെള്ളി' അണിഞ്ഞ് മലയാളി താരം ആന്‍സി സോജന്!
WHAT TO READ NEXT

ജസ്റ്റിന് ഗ്രീവ്സ് '101'; കന്നി സെഞ്ച്വറി കാര്യവട്ടത്ത്!
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
India's Sarvesh Kushare wins silver medal in the men's high jump. India's Parul Chaudhary has won the bronze medal in the women's 3000m steeplechase final. Tejaswin Shankar wins bronze medal in the men's decathlon.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

