
സെക്കന്റ് പാര്‍ട്ട് ദി ബെസ്റ്റ്! ഇതുവരെ കളിച്ചതില്‍ ഏറ്റവും മികച്ച ഇന്നിങ്‌സ്: സഞ്ജു സാംസണ്‍
കളിച്ചതില്‍ വെച്ച് ഏറ്റവും മികച്ചതാണ് പഞ്ചാബിനെതിരായ ഇന്നിങ്‌സിലെ സെക്കന്‍ഡ് പാര്‍ട്ട് എന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍

മുംബൈ: കളിച്ചതില്‍ വെച്ച് ഏറ്റവും മികച്ചതാണ് പഞ്ചാബിനെതിരായ ഇന്നിങ്‌സിലെ സെക്കന്‍ഡ് പാര്‍ട്ട് എന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. ആദ്യ പാര്‍ട്ടില്‍ ടൈമിങ് ശരിയായിരുന്നില്ലെന്നും സഞ്ജു പറഞ്ഞു.
എനിക്ക് വേണ്ട സമയം അവിടെ ഞാനെടുത്തു. ബൗളര്‍മാരെ ബഹുമാനിച്ചു. സിംഗിളുകള്‍ എടുത്ത് താളം കണ്ടെത്തി. എന്നിട്ടാണ് എന്റെ ഇന്നിങ്‌സിന്റെ രണ്ടാം ഘട്ടത്തില്‍ ഷോട്ടുകള്‍ കളിച്ചത്, സഞ്ജു പറഞ്ഞു. എന്റെ ഷോട്ടുകള്‍ ഞാന്‍ ആസ്വദിക്കാറുണ്ട്. എന്നാല്‍ ആ ഷോട്ടുകള്‍ കളിച്ച് കഴിഞ്ഞ് ഞാന്‍ വീണ്ടും ഈ നിമിഷം എന്താണോ അതിലേക്ക് വരും.
എന്റെ കഴിവില്‍ ശ്രദ്ധ കൊടുത്ത്, പന്ത് ശ്രദ്ധിച്ച് അതിനനുസരിച്ച് പ്രതികരിക്കുമ്പോള്‍ താനെ സംഭവിക്കുന്നതാണ് അതെല്ലാം. ചിലപ്പോള്‍ എന്റെ വിക്കറ്റ് നഷ്ടപ്പെടും. എങ്കിലും ഒരേ രീതിയില്‍ തന്നെയാണ് ഞാന്‍ കളിക്കുന്നത്. എന്റെ പ്രാപ്തിയില്‍ വിശ്വസിക്കുന്നു. ഇന്ന് അത് ഫലം തന്നു, സഞ്ജു പറഞ്ഞു.
Post the thriller, a quiet corner with @IamSanjuSamson & @KumarSanga2 #VIVOIPL #RRvPBKS @Vivo_India pic.twitter.com/Fl5bjbK7GM
â IndianPremierLeague (@IPL) April 12, 2021
അവസാന പന്തിലെ ഷോട്ടില്‍ ടൈമിങ് ശരിയായിരുന്നു. നിര്‍ഭാഗ്യം കൊണ്ട് ബൗണ്ടറി ലൈന്‍ കടക്കാനായില്ല. ഇതെല്ലാം കളിയുടെ ഭാഗമാണ്. കളി മുന്‍പോട്ട് പോകുംതോറും പിച്ചില്‍ ബാറ്റ് ചെയ്യാന്‍ എളുപ്പമാവും എന്ന് കരുതിയാണ് ചെയ്‌സ് ചെയ്യാന്‍ തീരുമാനിച്ചത്. തോറ്റെങ്കിലും ടീം നന്നായി കളിച്ചു.
ഞാന്‍ ഉള്‍പ്പെടെ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയില്ലായിരുന്നു എങ്കില്‍ കളി ഇത്ര ദൂരം പോവില്ലായിരുന്നു എന്ന് പഞ്ചാബ് കിങ്‌സ് നായകന്‍ കെ എല്‍ രാഹുല്‍ പറഞ്ഞു. 11-12 ഓവര്‍ വരെ നന്നായി പന്തെറിഞ്ഞു. എന്നാല്‍ ഇതൊന്നും ടീമിന് പുതിയ കാര്യമില്ല. ഇതുപോലുള്ള ജയങ്ങള്‍ ടീമിനെ ഒരുമിച്ച് കൊണ്ടുവരുമെന്നും രാഹുല്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



