
News Now
'ഡയലോഗ് മാറ്റിയപ്പോൾ ഞാൻ ടെൻഷനായി, നീന്തലറിയാത്ത ഒരാൾ നടുക്കടലിൽ വീണാലുള്ള അവസ്ഥ'; 'ജയിലർ 2' അനുഭവം പറഞ്ഞ് സുരാജ്

അഭിഷേകിന്റെ കന്നി സെഞ്ച്വറി; രഞ്ജിയിൽ കേരളം പൊരുതുന്നു

ഒന്നാം ഇന്നിങ്സിൽ 515 റൺസ്; പിടിമുറുക്കി കേരളം

ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് അടൂരിലെ പാർട്ടി അംഗത്വമില്ലാത്ത ആഭ്യന്തര മന്ത്രി; എസ്എഫ്ഐ
ചെന്നൈ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് ഇംഗ്ലണ്ടിന് തിരിച്ചടി. ഓപ്പണര്‍ സാക്ക് ക്രൗലിക്ക് പരിക്കിനെ തുടര്‍ന്ന് ആദ്യ രണ്ട് ടെസ്റ്റുകളും നഷ്ടമായി.
കൈക്കുഴയ്ക്കാണ് ക്രൗലിക്ക് പരിക്കേറ്റത്. ചെപ്പോക്ക് സ്റ്റേഡിയത്തില്‍ പരിശീലനത്തിനായി ഡ്രസിങ് റൂമില്‍ നിന്ന് ഗ്രൗണ്ടിലേക്ക് പോവുന്നതിന് ഇടയില്‍ തെന്നിവീണാണ് ക്രൗലിക്ക് പരിക്കേറ്റിരിക്കുന്നത്. സ്കാന്‍ റിപ്പോര്‍ട്ടില്‍ വലത് കൈക്കുഴയ്ക്ക് പൊട്ടലുണ്ടെന്ന് വ്യക്തമായി.
ചൊവ്വാഴ്ചയാണ് ക്രൗലിക്ക് വീണ് പരിക്കേറ്റത്. വെള്ളിയാഴ്ചയാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. ക്രൗലിക്ക് പകരം ഓപ്പണിങ്ങിലേക്ക് ആര് എത്തുമെന്ന് ഇംഗ്ലണ്ട് ടീം മാനേജ്മെന്റ് വ്യക്തമാക്കിയിട്ടില്ല.
Official Statement: Zak Crawley
â England Cricket (@englandcricket) February 4, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

