ക്രീസ് കയ്യേറി ആരാധകന്റെ സല്യൂട്ട്; ഹൃദയം നിറച്ച് ഷദാബ് ഖാന്റെ ആലിംഗനം; പാക് താരത്തിന് കയ്യടി 

ക്രീസിലേക്ക് ഓടിയെത്തിയ ആരാധകനെ ആലിംഗനം ചെയ്ത് പാക് താരം ഷദാബ് ഖാന്‍

മുള്‍ട്ടാന്‍ ഏകദിനത്തിന് ഇടയില്‍ ഷദാബ് ഖാന് സല്യൂട്ട് നല്‍കുന്ന ആരാധകന്‍/ഫോട്ടോ: എഎഫ്പി
Last Updated :20 January 2024, 9:02 am IST

മുള്‍ട്ടാന്‍: ക്രീസിലേക്ക് ഓടിയെത്തിയ ആരാധകനെ ആലിംഗനം ചെയ്ത് പാക് താരം ഷദാബ് ഖാന്‍. വെസ്റ്റ് ഇന്‍ഡീസിന് എതിരായ പാകിസ്ഥാന്റെ രണ്ടാം ഏകദിനത്തിലാണ് സംഭവം. ഷദാബിന്റെ പെരുമാറ്റത്തിന് വലിയ കയ്യടിയാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. 

പാകിസ്ഥാന്‍ ഇന്നിങ്‌സിന്റെ 39ാം ഓവറിലാണ് ആരാധകന്‍ ഗ്രൗണ്ട് കയ്യടക്കിയത്. വിന്‍ഡിസ് ബൗളര്‍ ആന്‍ഡേഴ്‌സന്‍ ഫിലിപ്പിനെ നേരിടാന്‍ ഷദാബ് ക്രീസില്‍ നില്‍ക്കുമ്പോഴാണ് ആരാധകന്‍ ക്രീസിലേക്ക് ഓടിയെത്തിയത്. തന്റെ രണ്ട് കൈകളും ചേര്‍ത്ത് പിടിച്ച് ഷദാബ് ആരാധകനെ ആലിംഗനം ചെയ്തു. 

ഷദാബ് ആരാധകനെ കെട്ടിപ്പിടിച്ചതോടെ മുള്‍ട്ടാനിലെ ഗ്യാലറിയും വലിയ ആരവം ഉയര്‍ത്തി കയ്യടിച്ചു. കളിയിലേക്ക് വരുമ്പോള്‍ 22 റണ്‍സ് എടുത്ത് ഷദാബ് മടങ്ങി. ബൗളിങ്ങില്‍ രണ്ട് വിക്കറ്റും ഷദാബ് വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now