
News Now
ദുബൈ മെട്രോയിലേക്ക് 'ഷോര്ട്ട് കട്ട്' നാളെ തുറക്കും; ഇത്തിഹാദ് റെയില് യാത്രക്കാര്ക്ക് ആശ്വാസം

കാമുകന്റെ സഹായത്തോടെ ഭര്ത്താവിനെ വെട്ടിക്കൊന്ന് 'ബ്ലൂ ഡ്രമ്മില്' നിറച്ചു; മുസ്കാനും സാഹിലിനും വധശിക്ഷ

യുകോ ബാങ്കിൽ 530 ഒഴിവുകൾ; ബിരുദം മതി, കേരളത്തിലും അവസരം

ചായയിൽ പാൽ എപ്പോൾ ചേർക്കണം? രുചി കൂടാൻ ഇങ്ങനെ ചെയ്യാം

മെൽബൺ: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിക്കു നന്ദി അറിയിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. മകൾക്ക് സ്വന്തം കൈയൊപ്പോടു കൂടിയ ജേഴ്സി സമ്മാനിച്ചതിനാണ് വാർണർ ഇന്ത്യൻ നായകന് നന്ദി അറിയിച്ചത്.
മകൾ ഇൻഡി, കോലിയുടെ ജഴ്സി ധരിച്ചു നിൽക്കുന്ന ചിത്രമടക്കം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചായിരുന്നു വാർണറുടെ പ്രതികരണം. മകൾക്ക് ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളിലൊരാളാണ് കോഹ്ലിയെന്നും വാർണർ വെളിപ്പെടുത്തി.
ടെസ്റ്റ് പരമ്പര ഓസ്ട്രേലിയ തോറ്റെങ്കിലും തന്റെ മകൾ സന്തോഷത്തിലാണെന്നാണു വാർണർ പറയുന്നത്. ഞങ്ങൾ പരമ്പര തോറ്റെന്ന് അറിയാം, എന്നാൽ സന്തോഷത്തോടെയിരിക്കുന്ന ഒരു പെൺകുട്ടി ഇവിടെയുണ്ട്. വിരാട് കോഹ്ലിക്ക് നന്ദി അറിയിക്കുന്നു, ഇൻഡിക്ക് താങ്കളുടെ ജഴ്സി ഇഷ്ടപ്പെട്ടിരിക്കുന്നു. ഡാഡിക്കും ആരോൺ ഫിഞ്ചിനുമൊപ്പം അവൾക്ക് കോഹ്ലിയെയും ഇഷ്ടമാണ്– വാർണർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇന്ത്യൻ ക്യാപ്റ്റനുമായി വളരെ അടുത്ത സൗഹൃദമാണ് ഡേവിഡ് വാർണർക്കുള്ളത്. ഇന്ത്യയുടെ ഓസീസ് പര്യടനത്തിനിടെ വാർണറുടെ ഗ്രൗണ്ടിലെ മാന്യമായ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


