News Now
ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

ലണ്ടന്: ചാമ്പ്യന്സ് ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തില് മാഞ്ചസ്റ്റര് യുനൈറ്റഡിന് ഞെട്ടിക്കുന്ന തോല്വി. ഗ്രൂപ്പ് എഫില് യങ് ബോയ്സിന് മുന്പില് ഒന്നിനെതിരെ രണ്ട് ഗോളിനാണ് യുനൈറ്റഡ് വീണത്.
13ാം മിനിറ്റില് തന്നെ ക്രിസ്റ്റിയാനോയുടെ ഗോളിലൂടെ യുനൈറ്റഡ് മുന്പിലെത്തിയിരുന്നു. എന്നാല് 35ാം മിനിറ്റില് വാന് ബിസാക ചുവപ്പുകാര്ഡ് കണ്ട് പുറത്തേക്ക് പോയത് മാഞ്ചസ്റ്റര് യുനൈറ്റഡിന് തിരിച്ചടിയായി. 66ാം മിനിറ്റിലാണ് യങ് ബോയ്സ് സമനില ഗോള് നേടിയത്. കളി സമനിലയില് അവസാനിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം യങ് ബോയ്സിന്റെ വിജയ ഗോള് എത്തി.
Most successive away games without a defeat:
â UEFA Champions League (@ChampionsLeague) September 14, 2021
Bayern: 31/10/2017 - 14/09/2021
Manchester United: 19/09/2007 - 16/02/2010
Ajax: 28/09/1994 - 19/03/1997#UCL pic.twitter.com/sx3kJLQCGs
മറ്റൊരു കളിയില് ബാഴ്സലോണയെ ബയേണ് തകര്ത്തു വിട്ടു. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഗ്രൂപ്പ് ഇയില് ബയേണ് ജയത്തോടെ തുടങ്ങിയത്. ലവന്ഡോസ്കി ഇരട്ട ഗോളോടെയാണ് ബാഴ്സയെ പ്രഹരിച്ചത്. ബയേണിനായി തോമസ് മുള്ളറും ഗോള് വല കുലുക്കി.
ഗ്രൂപ്പ് എച്ചില് സെനിറ്റിന് എതിരെ ചെല്സി ജയം പിടിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ചെല്സിയുടെ ജയം. ലുകാക്കുവാണ് 69ാം മിനിറ്റില് ചെല്സിക്കായി വല കുലുക്കിയത്. മാല്മോയ്ക്ക് എതിരെ എതിരില്ലാത്ത മൂന്ന് ഗോളിന് യുവന്റ്സ് ജയം പിടിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

