
കടുത്ത പുറം വേദന; ബാറ്റിങിന് ഇറങ്ങാതെ ശ്രേയസ് അയ്യർ; സ്കാനിങ്
മൂന്നാം ദിവസത്തെ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്

അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രേയസ് അയ്യർ ബാറ്റിങിന് എത്താതായിരുന്നു ചർച്ച. രവീന്ദ്ര ജഡേജയും ശ്രീകർ ഭരതും അക്ഷർ പട്ടേലും ശ്രേയസിന് മുന്നേ എത്തിയതാണ് ആരാധകരെ അമ്പരപ്പിച്ചത്. എന്നാൽ താരത്തിന് പരിക്കേറ്റതാണ് ബാറ്റിങിന് ഇറങ്ങാത്തതിന് കാരണമെന്ന് ബിസിസിഐ വ്യക്തമാക്കി.
മൂന്നാം ദിവസത്തെ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. കടുത്ത പുറം വേദന അനുഭവപ്പെട്ട അയ്യരെ സ്‌കാനിങ്ങിന് വിധേയനാക്കി. ഇതോടെയാണ് നാലാം ദിനത്തിൽ ശ്രേയസ് ബാറ്റിങിന് എത്താതിരുന്നത്. ടെസ്റ്റിൽ താരം തുടർന്ന് കളിക്കുമോ എന്നത് ഉറപ്പായിട്ടില്ല.
നേരത്തെ, ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ ശ്രേയസ് അയ്യര്‍ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ചികിത്സയിലായിരുന്നു. അതിന് ശേഷം അടുത്തിടെയാണ് രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
